ടൊറോൻ്റോ: എയർ കാനഡ ജൂൺ ആദ്യവാരം ടൊറന്റോ പിയേഴ്സണിലെ അവരുടെ 10 ശതമാനം സർവ്വീസുകളും റദ്ദാക്കി.
ജൂൺ 1 നും ജൂൺ 7 നും ഇടയിൽ ഉണ്ടായിരുന്ന അറൈവലും, ഡിപ്പാർച്ചറും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഏവിയേഷൻ ഡാറ്റ കമ്പനിയായ സിറിയം വ്യാഴാഴ്ച ഒരു മാധ്യമത്തോട് പറഞ്ഞതാണ് ഇക്കാര്യം.
പിയേഴ്സൺ എയർ പോർട്ട് ഇപ്പോൾ കാലതാമസങ്ങൾക്കും, റദ്ദാക്കലുകൾക്കും ഉള്ള കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ഈ ആഴ്ച, ഒരു മുൻ എൻഎച്ച്എൽ കളിക്കാരൻ പിയേഴ്സനെ “ഭൂമിയിലെ ഏറ്റവും മോശം സ്ഥലം” എന്ന് പ്രഖ്യാപിച്ചതിന് ശേഷം നഗരത്തിലെ മേയർ വിമാനത്താവളത്തിലെ സ്ഥിതിയെ “സ്വീകാര്യമല്ല” എന്ന് പറഞ്ഞു.
“എയർ കാനഡയ്ക്കായുടെ ഡാറ്റ പ്രകാരം അവർ റദ്ദാക്കുന്നതിൻ്റെ യഥാർത്ഥ പാറ്റേണുകളല്ല കാണിക്കുന്നത്, മറിച്ച് യുഎസിന്റെ വടക്കുകിഴക്ക് ഭാഗത്തേക്കും ചെറിയ കനേഡിയൻ വിമാനത്താവളങ്ങളിലേക്കും പതിവായി റദ്ദാക്കുകൾ ഉണ്ടാകുന്നു.” സിറിയം വക്താവ് വ്യാഴാഴ്ച പറഞ്ഞു.
എയർ കാനഡയുടെ വക്താവ് പീറ്റർ ഫിറ്റ്സ്പാട്രിക്,പറഞ്ഞത്, പ്രത്യേകിച്ചും പിയേഴ്സൺ വിമാനത്താവളങ്ങളിലെ പതിവ് തടസ്സങ്ങളും, പ്രശ്നങ്ങളും ഇപ്പോൾ കൂടിയിരിക്കുകയാണ്.
ജീവനക്കാരുടെ കുറവ്, ദൈർഘ്യമേറിയ സുരക്ഷ, കസ്റ്റംസ് സമയം, ആവർത്തിച്ചുള്ള എയർ ട്രാഫിക് നിയന്ത്രണ പരിമിതികൾ എന്നിവ ഉൾപ്പെടുന്നു.
“ഇവ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മാത്രമല്ല, ഞങ്ങളുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളെയും ബാധിക്കും,” ഫിറ്റ്സ്പാട്രിക് പറഞ്ഞു.
ഈ പ്രശ്നങ്ങൾ വെല്ലുവിളികൾ ഉയർത്തിയതായി ഫിറ്റ്സ്പാട്രിക് സമ്മതിച്ചപ്പോൾ, എയർ കാനഡ നിലവിൽ പ്രതിദിനം 100,000 പാസഞ്ചർമാരെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വെസ്റ്റ്ജെറ്റ് ഡാറ്റ കാണിക്കുന്നത് അവരുടെ പുറപ്പെടുന്ന വിമാനങ്ങളുടെ രണ്ട് ശതമാനവും പിയേഴ്സണിൽ എത്തുന്ന അവരുടെ മൂന്ന് ശതമാനവും ജൂൺ ആദ്യവാരം റദ്ദാക്കിയതായതാണ്.
ഈ ആഴ്ച ആദ്യം, ഫെഡറൽ ഗതാഗത മന്ത്രി ഒമർ അൽഗബ്ര, പിയേഴ്സനെ എയർ പോർട്ടിനെ അലട്ടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു.
“ഇത് നിരാശാജനകമാണെന്ന് എനിക്കറിയാം. അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ലോജിസ്റ്റിക് ആയി സഹായിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും,” അൽഗബ്ര ചൊവ്വാഴ്ച പറഞ്ഞു.