Sunday, August 17, 2025

ജിടിഎയിലെ ഗ്യാസ് വില ഈ വാരാന്ത്യത്തിലും ഉയരാൻ സാധ്യത

കഴിഞ്ഞ വാരാന്ത്യത്തിൽ ലിറ്ററിന് 214.9 സെൻറ് എന്ന നിലവിലെ റെക്കോർഡ് ഇതോടെ മറികടക്കും

ടൊറോൻ്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും തെക്കൻ ഒന്റാറിയോയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും ഗ്യാസിന്റെ ശരാശരി വില ഈ വാരാന്ത്യത്തിൽ ഒരു പുതിയ റെക്കോർഡിൽ എത്തും.

കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രണ്ട് സെന്റ് ഗ്യാസ് വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഗ്യാസ് വില ലിറ്ററിന് 212.9 സെൻറ് ആയി മാറും.

ശനിയാഴ്ച, ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ മൂന്ന് സെന്റ് കൂടി ഉയാനും സാധ്യത ഉണ്ട്, ഇതോടെ വില 215.9 സെൻ്റായി മാറും.

കഴിഞ്ഞ വാരാന്ത്യത്തിൽ ലിറ്ററിന് 214.9 സെൻറ് എന്ന നിലവിലെ റെക്കോർഡ് ഇതോടെ മറികടക്കും.

ഈ വേനൽക്കാലത്ത് പമ്പുകളിലെ വില ലിറ്ററിന് 225 സെന്റിൽ എത്തുമെന്ന് മക്‌ടീഗ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യാത്രാ സീസണും, ഉക്രെയ്നിലെ റഷ്യൻ അധിനിവേശം മോശമാക്കിയതും, കർശനമായ ആഗോള വിതരണത്തിന് ഈ വേനൽക്കാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുളള സാധ്യതയും പലരും പ്രതീക്ഷിക്കുന്നു.

യുഎസിൽ, ഗ്യാസോലിൻ ശരാശരി വില ഒരു ഗ്യാലന് 5 ഡോളർ അടുത്താണ്. അതേസമയം യുണൈറ്റഡ് കിംഗ്ഡത്തിൽ, ഗ്യാസ് വില ലിറ്ററിന് 182.3 പെൻസ് എന്ന റെക്കോർഡിലെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!