Friday, October 23, 2026

റൊണാൾഡൊക്കെതിരായ ലൈംഗികപീഡനാരോപണക്കേസ് തള്ളി അമേരിക്കൻ കോടതി

US Judge Dismisses Ronaldo's Rape Lawsuit

റൊണാൾഡൊക്കെതിരെ അമേരിക്കൻ സ്വദേശിയായ യുവതി നൽകി ലൈംഗികപീഡനാരോപണക്കേസ് ലാസ് വേഗാസിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി തള്ളി. കാതറിൻ മയോർഗെയെന്ന യുവതിയുടെ പരാതിയിൽ നൽകുന്ന രേഖകൾ നേരായ വഴിയിലൂടെ ലഭിച്ചതല്ലെന്നും അത് കേസിനു കളങ്കം സൃഷ്‌ടിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ലാസ് വേഗാസിലെ തന്നെ മറ്റൊരു കോടതി മയോർഗയുടെ ലീഗൽ കൗൺസിലിന്റെ ഇടപെടലുകളുടെ സ്വഭാവം ശരിയല്ലെന്നു ചൂണ്ടിക്കാട്ടി കേസ് തള്ളിയതിനു പിന്നാലെയാണ് ഡിസ്ട്രിക്റ്റ് കോടതിയിലെ ഫെഡറൽ ജഡ്‌ജായ ജെന്നിഫർ ഡോർസിയും കേസ് തള്ളിയത്. റൊണാൾഡോയെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് ഈ വിധി.

റൊണാൾഡൊക്കെതിരായ കേസുകളിൽ തെളിവായി വാദി ഭാഗം ഹാജരാക്കിയിരുന്നത് ഫുട്ബോൾ ലീക്‌സ് ക്രിയേറ്ററായ റൂയി പിന്റോയിൽ നിന്നാണ്. ഈ രേഖകൾ രഹസ്യവും സ്വകാര്യവുമായ ഒന്നാണെന്നും നിയമപരമല്ലാത്ത രീതിയിൽ ലഭിച്ച അവയൊന്നും തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

2009ൽ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വെച്ച് റൊണാൾഡോ തന്നെ ബലാൽസംഘം ചെയ്‌തുവെന്നാണ് കാതറിൻ മയോർഗ പരാതി നൽകിയത്. റൊണാൾഡോ അന്നു തന്നെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചിരുന്നു. കേസ് നിലനിൽക്കുന്നതിനെ തുടർന്ന് താരത്തിന് അമേരിക്കയിൽ പോകുന്നതിനും തടസങ്ങൾ ഉണ്ടായിരുന്നു. അതേസമയം പുതിയ വിധിയെക്കുറിച്ച് റൊണാൾഡോയുടെ അഭിഭാഷകർ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!