Wednesday, March 18, 2026

നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ ; ചോദ്യത്തിന് രസകരമായ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

തെന്നിന്ത്യൻ താരം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരുടെയും പുതിയ യാത്രകളും ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ നയൻതാര വിവാഹത്തിന് വിളിച്ചില്ലേ എന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് ധ്യാന്‍ ശ്രീനിവാസനോട് ‘നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി താരം നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

‘‘വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്. ’’–ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ.

ജൂൺ ഒൻപതിനായിരുന്നു വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹം. ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹിതരായത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. മലയാളത്തിൽ നിന്നും സംവിധായകൻ സത്യൻ അന്തിക്കാട്, ദിലീപ് എന്നിവർ എത്തിയിരുന്നു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!