Tuesday, March 10, 2026

ഒട്ടാവയിൽ ഡച്ച് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിൽ ഒരാൾ അറസ്റ്റിൽ

A man was arrested at a protest in Ottawa in support of Dutch farmers

ഒട്ടാവ : നെതർലൻഡ്‌സിലെ പുതിയ സർക്കാർ ഏർപ്പെടുത്തിയ പാരിസ്ഥിതിക ചട്ടങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഒട്ടാവ ഡൗൺടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. കനേഡിയൻ, ഡച്ച് പതാകകൾ വഹിച്ചുകൊണ്ട് നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും പ്രകടനത്തിൽ പങ്കെടുത്തു.

ഫ്രീഡം ഫൈറ്റേഴ്‌സ് കാനഡയാണ് രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ “വി മൂവ് അസ് വൺ” എന്ന പേരിൽ പ്രതിക്ഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഡച്ച് ഗവൺമെന്റിന്റെ പുതിയ പാരിസ്ഥിതിക ലക്ഷ്യങ്ങളിൽ പ്രതിഷേധിച്ച് നെതർലൻഡ്‌സിലെ കർഷകർ നിരവധി പ്രകടനങ്ങൾ നടത്തിവരികയാണെന്നും ഫ്രീഡം ഫൈറ്റേഴ്‌സ് കാനഡ അറിയിച്ചു.

ആൽബർട്ട് സ്ട്രീറ്റിലെ നെതർലാൻഡ്സ് കിംഗ്ഡം എംബസിക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ പ്രകടനം നടത്തി. പ്രതിക്ഷേധ പ്രകടനത്തിൽ പങ്കെടുത്ത ഒരാൾ അറസ്റ്റിൽ ആയതായി ഒട്ടാവ പോലീസ് അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്തുക, പൊതുജനത്തെ ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്നും പോലീസ് അറിയിച്ചു.

വാഹന വ്യൂഹത്തെ നിരീക്ഷിക്കാൻ ഡൗൺടൗൺ ഏരിയയിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും Hwy 417യിൽ നിന്നുള്ള ഓഫ് റാമ്പുകൾ താൽക്കാലികമായി അടയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി. പാർലമെന്റ് ഹില്ലിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ നിർത്തുന്നതിനോ വിലക്കുന്ന “നോ-സ്റ്റോപ്പിംഗ് സോൺ” നടപ്പിലാക്കിയതായും പോലീസ് അറിയിച്ചു. താൽക്കാലിക നോ-സ്റ്റോപ്പിംഗ് സോണിനുള്ളിൽ 103 പാർക്കിംഗ് ടിക്കറ്റുകൾ നൽകിയതായും 12 വാഹനങ്ങൾ നീക്കം ചെയ്തതായും ഒട്ടാവ പോലീസ് പറഞ്ഞു.

ഡച്ച് എംബസി സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടെ, പടിഞ്ഞാറ് ബ്രോൺസൺ അവന്യൂ മുതൽ കിഴക്ക് റൈഡോ കനാൽ വരെയും വടക്ക് വെല്ലിംഗ്ടൺ സ്ട്രീറ്റ് വരെയും തെക്ക് ലോറിയർ അവന്യൂ വരെയും ഒരു താൽക്കാലിക നോ-സ്റ്റോപ്പിംഗ്/നോ പാർക്കിംഗ് സോൺ സ്ഥാപിച്ചതായി ഒട്ടാവ പോലീസും ബൈലോ സർവീസസും അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!