ഹാമിൾട്ടൺ : മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ (MTAC) അന്താരാഷ്ട്ര വടംവലിയിൽ കോട്ടയം ബ്രദേഴ്സ് കിരീടം ചൂടി. ശനിയാഴ്ച ഹാമിൾട്ടൺ മലയാളി സമാജം ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടന്നത്. 590 കിലോഗ്രാം (1300 LB) വിഭാഗത്തിൽ നടന്ന മത്സരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു.

ടൂർണമെന്റിൽ വിജയികളായ കോട്ടയം ബ്രദേഴ്സിന് മോഹൻദാസ് കളരിക്കൽ സ്പോൺസർ ചെയ്ത TP മണികണ്ഠദാസ് മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 10,001 ഡോളർ പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനത്ത് എത്തി ടീം ഗ്ലാഡിയേറ്റേഴ്സിന് ലയൺഷേർ ഇമ്മിഗ്രേഷൻ INC (സോൾവിൻ ജെ കല്ലിങ്കൽ) സ്പോൺസർ ചെയ്ത എവർറോളിങ്ങ് ട്രോഫിയും 5,001 ഡോളറും, മൂന്നാം സ്ഥാനത്ത് എത്തിയ ഫാൽക്കൺ ടൊറോൻ്റോയ്ക്ക് ഗിഫ്റ്റ് എക്സ്പ്രസ്സ് INC സ്പോൺസർ ചെയ്ത എവർറോളിങ്ങ് ട്രോഫിയും 2,501 ഡോളറും സമ്മാനമായി ലഭിച്ചു.

കനേഡിയൻ ലയൺസ് ആണ് നാലാം സ്ഥാനത്ത് എത്തിയത്. ഷെയ്ഡ്സ് ത്രീ വിൻഡോ ഫാഷൻസ് സ്‌പോൺസർ ചെയ്ത 1,001 ഡോളറാണ് നാലാം സ്ഥാനത്തു എത്തിയ ടീമിന് ലഭിച്ചത്.

വടംവലി മത്സരത്തിൻ്റെ മറ്റൊരു പ്രത്യേകതയായിരുന്ന വനിതകൾക്കായുള്ള വടംവലി മത്സരത്തിൽ ടീം ഗ്ലാഡിയേറ്റേഴ്സിൻ്റെ ഇരു ടീമുകൾ ഒന്നും രണ്ടും സ്ഥാനം നേടി. മൂന്നും നാലും സ്ഥാനങ്ങൾ നേടിയത് കോട്ടയം ബ്രദേഴ്സിൻ്റെ വനിതാ ടീമുകൾ ആണ്. വനിതകളുടെ വടം വലിയിൽ ഒന്നാമതെത്തിയ ടീമിന് 2000 ഡോളറും, രണ്ടാമതെത്തിയ ടീമിന് 1000 ഡോളറും, മൂന്നാമതെത്തിയ ടീമിന് 500 ഡോളറും ആയിരുന്നു സമ്മാനം.

ഹാമിൽട്ടൺ പാർലമെന്റ് അംഗം ഡാൻ മ്യൂസ് മത്സരത്തിൻ്റെ മുഖ്യാഥിതി ആയിരുന്നു.
യോഗത്തിൽ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ പ്രസിഡന്റ് പ്രിൻസ് പെരേപ്പാടൻ അധ്യക്ഷനായിരുന്നു. കമ്മ്യൂണിറ്റി ലീഡർ ജോബ്‌സൺ ഈശോ, ഫൊക്കാന വൈസ് ചെയര്മാൻ മനോജ് ഇടമന, ടൊറൻ്റോ മലയാളി സമാജം പ്രസിഡന്റ് സന്തോഷ് ജേക്കബ്, ഹാമിൽട്ടൺ മലയാളി സമാജം ബിൽഡിങ് കമ്മിറ്റി ചെയർമാൻ മാറ്റ് മാത്യൂസ് തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ചീഫ് കോ ഓർഡിനേറ്റർ സോമൻ സക്കറിയ സ്വാഗതവും MTAC സെക്രട്ടറി അനീഷ് കുമാർ നന്ദിയും പറഞ്ഞു.

നിരവധി മലയാളി സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പടെ നൂറു കണക്കിന് മലയാളികൾ മത്സരം കാണാൻ എത്തിയിരുന്നു.
റിയലറ്ററായ മോഹൻദാസ് കളരിക്കൽ ആയിരുന്നു മത്സരത്തിന്റെ മെഗാ സ്‌പോൺസർ.