ലണ്ടൻ ഒൻ്റാരിയോ: KTC യുടെ നേതൃത്വത്തിൽ നടന്ന വടം വലിയിലും KBC ചാമ്പ്യൻന്മാർ. അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 2-1 നിലയിലാണ് കോട്ടയം ബ്രദേഴ്സ് കാനഡ ടീം ഗ്ലാഡിയേറ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാനഡയിൽ ഈ വർഷം നടന്ന മത്സരങ്ങളിലെല്ലാം ചാമ്പ്യന്മാരായത് കോട്ടയം ബ്രദേഴ്‌സ് കാനഡയാണ്.
ലണ്ടൻ ടൈഗേഴ്സ് മൂന്നാം സ്ഥാനവും ടീം കനേഡിയൻ ലയൺസ് നാലാം സ്ഥാനവും നേടി. 4001 ഡോളർ ആയിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2001 ഡോളറും, മൂന്നാം സമ്മാനം 1001 ഡോളറും, നാലാം സമ്മാനം 501 ഡോളറും ആയിരുന്നു.
റിയലറ്റർ സാംസൺ ആൻ്റണി ആയിരുന്നു പരിപാടിയുടെ മെഗാ സ്പോൺസർ.