ലണ്ടൻ ഒൻ്റാരിയോ: കേരളാ ട്രക്കേഴ്സ് ഇൻ കാനഡയുടെ നേതൃത്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലെ നൂറോളം സ്ത്രീകൾ പങ്കെടുത്ത തിരുവാതിര ശ്രദ്ധേയമായി. കാനഡയുടെ ചരിത്രത്തിൽ ഏറ്റവും അധികം സ്ത്രീകൾ പങ്കെടുത്ത തിരുവാതിര കളി ആയിരുന്നു ഇതെന്ന് KTC യുടെ ഭാരവാഹികൾ പറഞ്ഞു.
KTC യുടെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ തിരുവാതിര കളി മത്സരത്തിൽ ഏഴ് ടീമുകൾ ആണ് പങ്കെടുത്തത്.
1) ധ്വനി (ഗ്ലാഡിയേറ്റേഴ്സ്)
2) ആത്രേയ (ഗ്ലാഡിയേറ്റേഴ്സ്)
3) നക്ഷത്ര (കെബിസി)
4) ഉദയം (കെടിസി)
5)ടീം മുദ്ര – ഓർമ്മ
6) തനിമ ലണ്ടൻ
7) ടീം മയൂര (കനേഡിയൻ ലയൺസ് ) എന്നിവരാണ് പങ്കെടുത്ത ടീമുകൾ.
മത്സരത്തിൽ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്സ് ) ആണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടായിരത്തി ഒന്ന് ഡോളർ ആയിരുന്നു ഒന്നാം സമ്മാനം.രണ്ടാം സ്ഥാനം ടീം മയൂരയും (കനേഡിയൻ ലയൺസ്), മൂന്നാം സ്ഥാനം ടീം നക്ഷത്രയും (കെ ബി സി ) കരസ്ഥമാക്കി. രണ്ടാം സമ്മാനം 1001 ഡോളറും മൂന്നാം സമ്മാനം 501 ഡോളറും ആയിരുന്നു.
തിരുവാതിരകളി മത്സരവും കനേഡിയൻ ചരിത്രത്തിൽ ഇടം നേടിയ വലിയ തിരുവാതിര കളിയിലും പങ്കെടുത്ത എല്ലാവർക്കും KTC ഭാരവാഹികൾ നന്ദി അറിയിച്ചു.
റിയലറ്റർ ആയ സാംസൺ ആൻ്റണി ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മെഗാ സ്പോൺസർ.