ടൊറന്റോ : ചൊവ്വാഴ്ച രാവിലെ ടൊറന്റോയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു. പുലർച്ചെ 3:30 ഓടെ ലോറൻസ് അവന്യൂവിൽ വെസ്റ്റൺ റോഡിലാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചതായും മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ടൊറന്റോ പാരാമെഡിക്കുകൾ അറിയിച്ചു .
പ്രതികളേക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.