റൂഥര്‍ഫോര്‍ഡ് കൊളിഷന്‍ സെന്ററിൽ ഇന്നലെയുണ്ടായ തീയണച്ചു.
ഇന്നലെ രാത്രി ബ്രാംപ്ടണിലുണ്ടായ തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടം ആണ് റിപ്പോര്‍ട്ട് ചെയ്തത്. 161 റൂഥര്‍ഫോര്‍ഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന റഥര്‍ഫോര്‍ഡ് കൊളിഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. റൂഥര്ഫേര്ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂര തീപിടുത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു.

അഗ്നിശമന സേനാംഗങ്ങള്‍ക്ക് വാണിജ്യ കെട്ടിടത്തില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. നിലവില്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് തങ്ങി നിരീക്ഷണം തുടരുകയാണ് . അതെസമയം
ആളപായത്തെക്കുറിച്ചോ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോയുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
