ദക്ഷിണാഫ്രിക്കയില്‍ വിനോദ സഞ്ചാരി വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന് സമീപമാണ് ജര്‍മ്മന്‍ വിനോദ സഞ്ചാരി വെടിയേറ്റ് മരിച്ചത്.
ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന് സമീപമുളള ലോഡ്ജിലേക്ക് പോവുകയായിരുന്ന നാല് ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ മൂന്നംഗ ആയുധധാരികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വെടിയുതിര്‍ത്ത് കടന്നു കളഞ്ഞതായി പൊലീസ് പറഞ്ഞു.
