Sunday, May 10, 2026

ന്യൂ ബ്രൌൺസ്വിക്കിലെ സ്കൈ ഹിൽസ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തു

New Brunswick ski hills open to show off fall colours

ന്യൂ ബ്രൌൺസ്വിക്കിൽ ഇതുവരെ മഞ്ഞുവീഴ്ച തുടങ്ങിയിട്ടില്ല. എങ്കിലും ശരത് കാലത്തിലെ നിറങ്ങളണിഞ്ഞ മരങ്ങളും കുന്നുകളും കാണാൻ ഈ പ്രദേശത്തേക്ക് എത്തുന്നത് നിരവധി സഞ്ചാരികളാണ്.

ഇലകളുടെ നിറം മാറ്റം വീക്ഷിക്കാൻ കഴിയുന്ന പ്രവിശ്യയിലെ മനോഹരമായ ചില സ്ഥലങ്ങളിൽ ഒന്നാണ് സ്കൈ ഹിൽസ്. സെൻട്രൽ ഹെയ്‌നസ്‌വില്ലെയിലെ ക്രാബ് മൗണ്ടന്‍റെ ജനറൽ മാനേജർ ജോർദാൻ ചാനിയുടെ അഭിപ്രായത്തിൽ ഫാൾ ഫെസ്റ്റിവൽ ഓഫ് കളേഴ്‌സ് എന്നാണ് ഇവിടുത്തെ ഈ ദൃശ്യവിസ്മയം വിളിക്കപ്പെടുന്നത്.

സന്ദർശകരുടെ എണ്ണം വർധിച്ചതോട് കൂടി ഇവിടെ എല്ലാത്തരത്തിലുമുള്ള അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആളുകൾ ആഗ്രഹിക്കുന്ന ഒരു പ്രദേശമായി സ്കൈ ഹിൽസ് മാറിക്കഴിഞ്ഞു. ട്രെയ്‌ലുകളിലെ കാൽനടയാത്രയും വാഗൺ റൈഡുമാണ് ചില സന്ദർശകർക്ക് പ്രിയം എങ്കിൽ മറ്റ് ചിലർക്ക് പ്രിയം ചെയർലിഫ്റ്റുകളോടാണ്.

“ഇത്രയും ആളുകളെ കുന്നിൻ മുകളിൽ ഒരുമിച്ച് കാണുന്നത് വളരെ രസകരമാണ്,”സന്ദർശകരിലൊരാളായ ആഷ്ഫീൽഡ് പറഞ്ഞു. കൊവിഡിന് ശേഷമുണ്ടായ ഇടവേളയ്ക്ക് ശേഷം സംസാരിക്കാനും പുറത്ത് നടക്കാനും സുഹൃത്തുക്കളോടൊപ്പം കഴിയാനും പുതിയ ആളുകളെ കണ്ടുമുട്ടാനും അൽപ്പം കൂടി സ്വാതന്ത്ര്യം കിട്ടിയതിൽ സന്തോഷമുണ്ട്,” മറ്റൊരാൾ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!