Monday, December 22, 2025

കുട്ടിയുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബത്തെ കൂട്ടകൊല ചെയ്ത പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു

The accused who massacred an Indian family of four, including a child, pleaded not guilty in court

പി.പി ചെറിയാന്‍

മേര്‍സിഡ് (കാലിഫോര്‍ണിയ) : എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലു ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് കുടുംബാംഗങ്ങളെ കൂട്ടകുരുതി നടത്തിയ പ്രതി കുറ്റം കോടതിയില്‍ നിഷേധിച്ചു.

ഒക്ടോബര്‍ 13ന് മേര്‍സിഡ് കൗണ്ടി കോടതിയില്‍ കാലുകള്‍ ചങ്ങലയ്ക്കിട്ടും, സുരക്ഷാ കവചം ധരിച്ചും കൊണ്ടുവന്ന പ്രതി യാതൊരു ഭാവഭേദവുമില്ലാതെയാണ് താന്‍ കുറ്റക്കാരനല്ലെന്ന് കേടതിയില്‍ ബോധിപ്പിച്ചത്. വീട്ടില്‍ നിന്നും തട്ടികൊണ്ടുപോയി അതിവിദൂരമല്ലാത്ത തോട്ടത്തില്‍ നാലുപേരേയും കൊലപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതി രണ്ടുദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 4നാണ് പോലീസ് പിടിയിലാകുന്നത്.

ഇതിനിടയില്‍ ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷിത ജയിലിലേക്ക് മാറ്റിയിരുന്നു. നാലു കൊലകുറ്റത്തിനും, തോക്ക് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 15നും ഇയാളെ വിചാരണയ്ക്കായി ഇതേ കോടതിയില്‍ ഹാജരാക്കും.

പ്രതി ജസ്റ്റിസ് സല്‍ഗഡൊ സിക്ക് കുടുംബാംഗങ്ങള്‍ നടത്തിയിരുന്ന ട്രക്ക് കമ്പനിയില്‍ ്ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് ഇവരുമായി കലഹിച്ചശേഷം ഇയാള്‍ കമ്പനി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് നിര്‍ദാക്ഷ്യണ്യമായി കുഞ്ഞിനേയും മാതാവ് ജസ്ലിന്‍ കൗറിനേയും(27) പിതാവ് ജസ്ദീപ് സിംഗിനേയും, അംഗിള്‍ ആം ദിപ് സിംഗിനേയും, ഇവരുടെ വീട്ടില്‍ നിന്നും പട്ടാപകല്‍ തട്ടികൊണ്ടുപോയി വധിച്ചത്.

കൊല്ലപ്പെട്ടവരുടെ സംസ്‌കാരം ഒക്ടോബര്‍ 15ന് ടര്‍ലോക്കില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ വളരെ സ്വകാര്യമായിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!