Monday, March 31, 2025

കാനഡയിലെ പ്രമുഖ സിനിമാശാലകൾക്ക് നേരെ അടിയ്ക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങൾ വിരൽചൂണ്ടുന്നത് എന്തിലേക്ക്?

Major cinemas back away from screening South Indian films after vandalism triggers talk of turf war

കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ അരങ്ങേറിയ ചില ഞെട്ടിക്കുന്ന സംഭവങ്ങളിൽ നിന്ന് തുടങ്ങാം. ഒന്‍റാരിയോയിലെ കിച്ചണറിലുള്ള സിനിമാശാലയിൽ രണ്ട് പേർ സിനിമ കാണാനെത്തുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ അവർ സിനിമ പ്രദർശിപ്പിക്കുന്ന വലിയ സ്ക്രീനിനെ മുറിച്ച് കടക്കുകയും വിഷമയമായ എന്തോ ഒരു വസ്തു അന്തരീക്ഷത്തിലേക്ക് അടിച്ചതിന് ശേഷം ഓടിമറയുകയും ചെയ്യുന്നു. മലയാളം ചിത്രമായ പാൽത്തു ജാൻവർ ആയിരുന്നു തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്.

എട്ട് ദിവസത്തിന് ശേഷം…കാൾഗറിയിലെ ഒരു ലാൻഡ്മാർക്ക് തിയേറ്ററാണ് വേദി. കൺസഷൻ ഏരിയയിൽ ഒരു കുപ്പി കുരുമുളക് സ്പ്രേ അടിച്ച ശേഷം ആളുകളോട് സ്ഥലം ഒഴിഞ്ഞുപോകാൻ അക്രമികൾ ആവശ്യപ്പെടുന്നു. അതേ സമയം, ഏകദേശം 300 കിലോമീറ്റർ അകലെയുള്ള എഡ്മന്‍റണിലെ ഒരു ലാൻഡ്‌മാർക്കിൽ, മറ്റൊരു വ്യക്തിയും തിയേറ്ററിനുള്ളിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. തമിഴ് സിനിമയായ, വേണ്ടു തനിന്തത്തു കാട്, ഇവിടെ പ്രദർശിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ തീയറ്ററുകളിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങൾ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഇതിൽ ആദ്യത്തെ സംഭവം നടക്കുന്നത് സെപ്തംബർ 10 നാണ്. മറ്റ് രണ്ടെണ്ണം സെപ്റ്റംബർ 18 നും. സിനിപ്ലെക്സ്, ലാൻഡ്മാർക്ക് എന്നിവയുൾപ്പെടെ 20 ഓളം തിയേറ്ററുകളെ ഇത്തരം അക്രമസംഭവങ്ങൾ 2015 മുതൽ ബാധിച്ചിട്ടുണ്ട്. കുറഞ്ഞത് 22 സംഭവങ്ങളെങ്കിലും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഗ്ലോബ് ആൻഡ് മെയിൽ സ്ഥിരീകരിക്കുന്നത്.

എന്നാൽ ഈ വർഷം മറ്റേതൊരു വർഷത്തേക്കാളും കൂടുതൽ നശീകരണ പ്രവർത്തനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 10 സിനിമാശാലകൾ അക്രമത്തിനിരയായി. മുമ്പ് നടന്ന സംഭവങ്ങൾ എല്ലാം തെക്കൻ ഒന്‍റാരിയോയെ കേന്ദ്രീകരിച്ചായിരുന്നു എങ്കിൽ ഈ വർഷം ആദ്യം അത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിച്ചു. ആൽബർട്ടയിലെ സംഭവങ്ങൾക്ക് പുറമേ മോൺട്രിയലിലെ ഒരു തിയേറ്ററിലെ സ്‌ക്രീൻ നശിപ്പിക്കുകയും ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ അക്രമം നടക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാതിരിക്കാൻ തീയറ്ററുകളെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റവാളികൾ നശീകരണ പ്രവർത്തനങ്ങളും സിനിമാപ്രേക്ഷകരെ ദ്രോഹിക്കാനുള്ള പ്രവണതയും കാണിക്കുന്നതെന്നാണ് ചലച്ചിത്ര വിതരണക്കാരുടെ വാദം. സിനിമാ മേഖലയും അതിനെ എതിർക്കുന്നവരും തമ്മിലുള്ള ഒരു ടർഫ് യുദ്ധമെന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ.

ഇതുവഴി ജനപ്രിയ സിനിമകൾ പതിവായി വിറ്റഴിയുന്ന ഇടങ്ങൾ പോലും സുരക്ഷാ കാരണങ്ങളാൽ ചില സിനിമകൾ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുന്നതായാണ് വിവരം. തിയേറ്ററുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് വിതരണക്കാർ പറയുന്നു, കൂടാതെ സിനിമാ ഹൗസുകൾ പ്രദർശനത്തിന് മുമ്പ് കനത്ത നിക്ഷേപവും സുരക്ഷയും ആവശ്യപ്പെടുന്നു. അടുത്തിടെ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റുകൾ നടന്നിട്ടും നശീകരണം അവസാനിച്ചിട്ടില്ല എന്നതും തള്ളിക്കളയാനാകില്ല. “കുറഞ്ഞത് രണ്ട് പ്രതികളെങ്കിലും പിടിക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്,” കിച്ചനർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ വിതരണക്കാരനായ സലീം പടിഞ്ഞാർക്കര പറഞ്ഞു. “എന്നാൽ തീർച്ചയായും ഇതിന് ഗൂഢാലോചനയുടെ ഒരു വശമുണ്ട്, അതിന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.” സലീം കൂട്ടിച്ചേർത്തു.

ആരാണ് യഥാർത്ഥ ഉത്തരവാദി എന്നത് ദുരൂഹമാണെങ്കിലും പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണം എത്തും എന്ന പ്രതീക്ഷയിലാണ് വിതരണക്കാർ. ജൂലൈയിൽ, ഹാൾട്ടൺ റീജിയണൽ പോലീസ് , മുഹമ്മദ് യൂസഫ്‌സായിയെന്ന 38 കാരനെ അറസ്റ്റ് ചെയ്യുകയും ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 5,000 ഡോളറിന് മുകളിലുള്ള അഞ്ച് കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തുകയും ചെയ്തിരുന്നു. നവംബറിൽ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ, ബർലിംഗ്ടണിലെ ഒരു മൾട്ടിപ്ലക്‌സിൽ മൂന്ന് സിനിമാ സ്‌ക്രീനുകളും ഓക്‌വില്ലെയിലെ ഒരു തിയേറ്ററിലെ രണ്ട് സ്‌ക്രീനുകളും വാട്ടർലൂവിലെ ഒരു തിയേറ്ററും ഒരേ ദിവസം തന്നെ നശിപ്പിക്കപ്പെട്ടു. എല്ലാം ഒരേ അക്രമികൾ..സമാന ഉദ്ദേശമുള്ളവർ…കാരണം ഓരോ തീയറ്ററിലും ഭീംല നായക് എന്ന തെലുങ്ക് സിനിമയാണ് പ്രദർശിപ്പിച്ചിരുന്നതെന്നായിരുന്നു പിന്നീട് പോലീസ് നൽകിയ വിവരം.

മുൻ വർഷങ്ങളിൽ, തിയേറ്റർ ശൃംഖലകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. അതിനൊരു ഉദാഹരണമായി സിനിപ്ലെക്സ് തമിഴ് സിനിമകളെ അതിന്‍റെ പട്ടികയിൽ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സ്ഥലമായതിനാൽ ടൊറന്‍റോയിൽ ഇതിന്‍റെ ആവശ്യകതയും ഉയർന്നതാണ്. 2021 ലെ സെൻസസ് അനുസരിച്ച്, മൊത്തം 220,300 ഒന്‍റാരിയോ നിവാസികൾ തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാളം മാതൃഭാഷയായി ഉള്ളവരാണ്. തെരി എന്ന ആക്ഷൻ സിനിമയുമായി ബന്ധപ്പെട്ട് അതിന്‍റെ മൂന്ന് പ്രദർശനയിടങ്ങളിൽ നശീകരണക്കാർ സ്‌ക്രീനുകൾ വെട്ടിമുറിക്കുകയും ദോഷകരമായ വസ്തുക്കൾ തളിക്കുകയും ചെയ്‌തു. അതിന് ശേഷം, 2016 മുതൽ കമ്പനി GTA-യിൽ തമിഴ് സിനിമകളൊന്നും പ്രദർശിപ്പിച്ചിട്ടില്ല. “ഞങ്ങളുടെ തീയേറ്ററുകളിലെ ഭീഷണികളും സംഭവങ്ങളും കാരണം തമിഴിലെ ടൈറ്റിലുകളുടെ പ്രദർശനം താൽക്കാലികമായി നിർത്താൻ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ തീരുമാനമെടുത്തിരുന്നു,” സെപ്തംബറിൽ സിനിപ്ലക്‌സിലെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്‍റ് സാറ വാൻ ലാൻഗെ പറഞ്ഞു. “ഇത് നിരാശാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു … എന്നിരുന്നാലും, ഞങ്ങളുടെ അതിഥികളുടെയും ഞങ്ങളുടെ ടീമിന്‍റേയും ക്ഷേമത്തിനായുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത പരമപ്രധാനമാണ്, വിട്ടുവീഴ്ച ചെയ്യാനാവില്ല. അവർ കൂട്ടിച്ചേർത്തു.

അതേസമയം, 2016 ലെ നിരവധി സംഭവങ്ങൾക്ക് ശേഷം, GTA-യിലെ മൂന്ന് സ്വതന്ത്ര തിയറ്ററുകളുമായി ബന്ധപ്പെട്ട ആളുകൾ ആണ് ഈ അക്രമസംഭവങ്ങൾക്ക് ഉത്തരവാദികളാണെന്ന് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചുതുടങ്ങി. സ്‌കാർബറോയിലെ വുഡ്‌സൈഡ് സ്‌ക്വയർ സിനിമാസ്, എറ്റോബിക്കോക്കിലെ ആൽബിയോൺ സിനിമാസ്, റിച്ച്‌മണ്ട് ഹില്ലിലെ യോർക്ക് സിനിമാസ് എന്നിവയ്ക്കെതിരെയായിരുന്നു ആരോപണം. എന്നാൽ നശീകരണ പ്രവർത്തനവുമായി യാതൊരു ബന്ധവും ഇല്ലെന്ന് കാണിച്ച് ഒരു പ്രസ്താവന ഇവർ പുറപ്പെടുവിക്കുകയും അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏതൊരു ആരോപണവും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം നടന്നിട്ടുണ്ടെന്ന് ഇതിന്‍റെ സ്ഥാപകർ പറയുമ്പോൾ അത് നിഷേധിക്കുന്നതാണ് പോലീസ് റിപ്പോർട്ടുകൾ.

1950-കളിൽ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ തമിഴ് ചരിത്ര ഇതിഹാസത്തിന്‍റെ ആവിഷ്‌കാരമായ പൊന്നിയിൻ സെൽവൻ: 1 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി തീയറ്ററുകൾക്ക് അടുത്തിടെ ഇ-മെയിൽ ഭീഷണികൾ ലഭിച്ചതായി ചലച്ചിത്ര വിതരണക്കാരനായ ശ്രീ. പടിഞ്ഞാറ്‌ക്കര പറഞ്ഞു. ഭീഷണി ലഭിച്ച ചില തിയേറ്ററുകൾ സെപ്തംബർ 29 ന് സിനിമയുടെ പ്രദർശനത്തിൽ നിന്ന് പിന്മാറി. തീയറ്ററുകൾ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ സ്‌ക്രീനുകൾ കീറിക്കളയുമെന്നും “വിഷ” പദാർത്ഥങ്ങൾ പുറത്തുവിടുമെന്നും ജീവനക്കാരെ ആശുപത്രിയിലേക്ക് അയക്കുമെന്നും ഇ-മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തി. എന്നാൽ പ്രേക്ഷകരാണ് വലുതെന്ന നിലപാട് സ്വീകരിച്ച് ഭീഷണിക്ക് വഴങ്ങാതിരുന്ന തീയേറ്ററുകളും ഉണ്ട്. ഓരോ സിനിമയ്ക്ക് പിന്നിലേയും കഷ്ടപ്പാടും കഠിനാധ്വാനവും അറിയുന്നവർക്കും, സിനിമയെ നെഞ്ചോട് ചേർക്കുന്നവർക്കും നിരാശാജനകമാണ് ഇത്തരം സംഭവങ്ങളെങ്കിലും നല്ല നാളേക്കായി പ്രതീക്ഷ വയ്ക്കാം.

Advertisement

LIVE NEWS UPDATE
Video thumbnail
കാനഡക്കാർക്ക് ഉറക്കം കുറവ്: സർവേ | mc news
01:45
Video thumbnail
ലിബറൽ സ്ഥാനാർത്ഥിയെ പിൻവലിക്കണം: കൺസർവേറ്റീവ് പാർട്ടി | mc news
01:47
Video thumbnail
ചുവട് പിഴച്ച് പൊളിയേവ്? പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമോ! mc news
02:05
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: കേവലഭൂരിപക്ഷം തൊട്ട് ലിബറൽ പാർട്ടി | MC NEWS
02:18
Video thumbnail
പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി | MC NEWS
04:20
Video thumbnail
എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി | MC NEWS
01:00
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്!
00:18
Video thumbnail
ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈദ് മുബാറക്! | MC NEWS
00:18
Video thumbnail
ഏപ്രിലില്‍ 5 പുതിയ CRA ബെനിഫിറ്റ് പേയ്മെന്റുകളാണ് ഏജന്‍സി വിതരണം ചെയ്യുന്നത് | mc news
04:17
Video thumbnail
പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ: 1.7 കോടി ഡോളർ നിക്ഷേപിച്ച്‌ ആൽബർട്ട | MC NEWS
00:56
Video thumbnail
അമേരിക്കയില്‍ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീസ റദ്ദാക്കുമെന്ന് ഇ-മെയില്‍ സന്ദേശം | MC NEWS
02:02
Video thumbnail
എമ്പുരാന് വെട്ട് | MC NEWS
00:49
Video thumbnail
'"എമ്പുരാന്‍ ഞാന്‍ കാണും ചിത്രം, എല്ലാ വീടുകളിലും ചർച്ചയാവണം" ; നിലപാട് വ്യക്തമാക്കി ജോർജ് കുര്യൻ
04:09
Video thumbnail
കോൺഗ്രസും സിപിഎമ്മും ചേർന്നു നടത്തുന്ന കൊള്ളയാണ് മാസപ്പടി കേസ്: വി മുരളീധരൻ | MC NEWS
04:14
Video thumbnail
അനധികൃത കുടിയേറ്റം: ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ നടപ്പിലാക്കണം: വി മുരളീധരൻ | MC NEWS
04:36
Video thumbnail
മ്യാന്‍മര്‍ ഭൂകമ്പം; സഹായ ഹസ്‌തവുമായി ഇന്ത്യ | MC NEWS
00:51
Video thumbnail
ആർഎസ്എസ്സിന് ഇഷ്ടമുള്ളത് മാത്രം സിനിമ ആക്കാൻ കഴിയില്ല; ഇപി ജയരാജൻ | MC NEWS
03:41
Video thumbnail
മാർക്ക് കാർണി-പ്രീമിയേഴ്സ് ടീം വെർച്വൽ കൂടിക്കാഴ്ച ഇന്ന് | MC NEWS
03:00
Video thumbnail
തുര്‍ക്കിയില്‍ പ്രതിഷേധിക്കാന്‍ എത്തി ' പിക്കാച്ചു' വും; വൈറലായി ദൃശ്യങ്ങള്‍ | MC NEWS
02:54
Video thumbnail
മരണംവരെ നിരാഹാരം കിടക്കും; ആശമാർക്ക് പിന്തുണയുമായി ബിജെപി ലീഡർ ശോഭ സുരേന്ദ്രൻ | MC NEWS
08:34
Video thumbnail
'യുഡിഎഫിന് തിരിച്ചടിയല്ല; കുഴല്‍നാടന്‍ കേസുമായി മുന്നോട്ട് പോകും': വി.ഡി.സതീശന്‍ | MC NEWS
02:41
Video thumbnail
'പ്രതിപക്ഷം അപവാദ പ്രചാരണം ഇനിയും തുടരും'; മന്ത്രി എം ബി രാജേഷ് | MC NEWS
01:13
Video thumbnail
'ക്രിഷ് 4' ഒരുങ്ങുന്നു; സംവിധായകനാകാന്‍ ഹൃത്വിക് റോഷന്‍ | MC NEWS
01:07
Video thumbnail
300 വിദേശ വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കി അമേരിക്ക | MC NEWS
01:16
Video thumbnail
'വർണ്ണം 2025' ആദ്യ ടിക്കറ്റ് വിൽപ്പനയും സ്പോൺസർ റിവീലിങും നടന്നു | MC NEWS
01:47
Video thumbnail
ടൊറന്റോ സിറ്റി കൗൺസിലർമാരുടെ ശമ്പളത്തിൽ വൻ വർധന | MC NEWS
01:57
Video thumbnail
ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കാനഡക്കാർ | MC NEWS
01:25
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
57:31
Video thumbnail
'ബി ഗോപാലകൃഷ്ണന്‍ തെറ്റ് ഏറ്റുപറഞ്ഞു, ക്ഷമ ചോദിച്ചു...വലിയ വിഷമമാണ് അന്നുണ്ടായത്‌' | പി.കെ.ശ്രീമതി
04:58
Video thumbnail
അപകീര്‍ത്തിക്കേസ്; പി.കെ.ശ്രീമതിയോട് മാപ്പ് പറഞ്ഞ് ബി.ഗോപാലകൃഷ്ണന്‍ | MC NEWS
06:52
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ജീവനക്കാരെ തേടി ഇലക്ഷൻസ് കാനഡ | mc news
01:12
Video thumbnail
ട്രംപിൻ്റെ വാഹന താരിഫ്: കാനഡ-യുഎസ് കാബിനറ്റ് കമ്മിറ്റി യോഗം വിളിച്ച് മാർക്ക് കാർണി | mc news
01:07
Video thumbnail
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇ | MC NEWS
01:35
Video thumbnail
യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ് | MC NEWS
02:41
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
00:00
Video thumbnail
35 വർഷമായിട്ടും യുഎസ് പൗരത്വം കിട്ടിയില്ല; ദമ്പതികളെ നാടുകടത്തി | mc news
01:19
Video thumbnail
"പടം എനിക്ക് അത്ര ഇഷ്ടമായില്ല" | EMPURAAN REVIEW | MC NEWS
01:21
Video thumbnail
"ഇനി പ്രിത്വിരാജിന് ബോളിവുഡിൽ പോയി നല്ല ഡയറക്ഷൻ ചെയ്യാം" | EMPURAAN REVIEW | MC NEWS
01:28
Video thumbnail
"മേക്കിങ് കിടു ആണ്, പ്രിത്വിരാജിന് പണി അറിയാം" | EMPURAAN REVIEW | MC NEWS
00:45
Video thumbnail
ലൂസിഫർ ചത്തു? | EMPURAAN REVIEW | MC NEWS
00:23
Video thumbnail
എമ്പുരാൻ ഒരു രക്ഷയുമില്ല.. ഒരേ പൊളി | EMPURAAN REVIEW | MC NEWS
01:04
Video thumbnail
കനേഡിയൻ രാഷ്ട്രീയത്തിൽ വൻ മാറ്റം: ഉജ്ജ്വല മുന്നേറ്റവുമായി ലിബറൽ പാർട്ടി | MC NEWS
03:11
Video thumbnail
എം ബി രാജേഷ് മാധ്യമങ്ങളെ കാണുന്നു | MC NEWS
24:23
Video thumbnail
"Trump Honors Women's History Month at White House Event" | MC NEWS
00:58
Video thumbnail
കാനഡയെ ഏറ്റെടുക്കൽ ഭീഷണി: എതിർക്കുന്നതായി കനേഡിയൻ പൗരന്മാർ | MC NEWS
03:36
Video thumbnail
കാനഡയെ ഏറ്റെടുക്കൽ ഭീഷണി: എതിർക്കുന്നതായി കനേഡിയൻ പൗരന്മാർ | MC NEWS
01:20
Video thumbnail
ആളെക്കുഴക്കുന്ന വിചിത്രമായ വിവാഹ ആചാരങ്ങൾ | Strange wedding customs that will leave you speechless |
05:33
Video thumbnail
മെസി ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തും | Messi team to arrive in India in October | MC NEWS
01:06
Video thumbnail
ചാലക്കുടി നഗരത്തിലെ സൗത്ത് ബസ്റ്റാന്റിന് സമീപത്ത് പുലിയിറങ്ങി | MC NEWS
00:23
Video thumbnail
പ്രസവിക്കാൻ പണം; ജനസംഖ്യയിലെ കുറവ് പരിഹരിക്കുന്നതിന് റഷ്യയുടെ നീക്കം | MC NEWS
01:08
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!