Sunday, August 31, 2025

കാറില്‍ ചാരി നിന്നതിന് 6 വയസുകാരന് മർദനം; യുവാവ് അറസ്റ്റില്‍ – വിഡിയോ

6-Year-old brutally kicked for touching car in Kerala's Thalassery

നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിന് കുട്ടിയെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലാണ് നാടിന് അപമാനകരമായ സംഭവം ഉണ്ടായത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ കാറിൽ ചാരി നിന്നെന്ന കാരണത്തിന് ചവിട്ടിയത്. ഇയാൾ കുട്ടിയെ ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി.

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!