ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബ്രിട്ടീഷ് കൊളംബിയയിലെ ആശുപത്രികൾ കഴിഞ്ഞ ആഴ്‌ചയിലെ അതേ എണ്ണം കോവിഡ് രോഗികളെ ഈ ആഴ്ചയും ചികിത്സിക്കുന്നതായാണ് വിവരം.
സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് പുതിയ വിവരം.
എന്നിരുന്നാലും, ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഓഗസ്റ്റ് ആദ്യം മുതലുള്ള കാലയളവിൽ നിന്ന് ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ.
37 രോഗികൾ ഗുരുതരമായ അവസ്ഥയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച ഇത് 26 ആയിരുന്നു. രോഗികളുടെ ആകെ എണ്ണം 328 ആയി തുടരുന്നു.