Tuesday, March 17, 2026

വിസ്ലര്‍ നോര്‍ത്ത് മേഖലയില്‍ 25 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി

ഈസ്റ്റ് വാന്‍കൂവര്‍ ദ്വീപ്, ഹൗ സൗണ്ട്, വിസ്ലര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി. നിലവില്‍ കനത്ത മഞ്ഞും മഴയും ശക്തമായ കാറ്റും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.

ഫ്രേസര്‍ വാലിയുടെ പല ഭാഗങ്ങളിലും തീരദേശ ബിസിയിലുടനീളവും മോശം കാലാവസ്ഥയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഗതാഗത, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെ 25 സെന്റീമീറ്റര്‍ വരെ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ ഹൈവേ മെയിന്റനന്‍സ് ജീവനക്കാര്‍ റോഡുകള്‍ തയ്യാറാക്കുകയും മഞ്ഞ് നിയന്ത്രിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നു.

ഫ്രേസര്‍ താഴ്വരയില്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്നു. ഒപ്പം തണുത്തുറയുന്ന മഴയ്ക്ക് ശക്തമായ സാധ്യതയുണ്ട്. ജാക്കാസ് മൗണ്ടന്‍ ഏരിയയിലെ ഉയര്‍ന്ന ഹിമപാത അപകടസാധ്യത നിനില്‍ക്കുുന്നതിനാല്‍ ഫ്രേസര്‍ കാന്യോണ്‍ ഹൈവേ 1 അടച്ചു.

കാലാവസ്ഥയും റോഡിന്റെ അവസ്ഥയും അനുസരിച്ച് മറ്റ് ഹൈവേകള്‍ ചിലപ്പോള്‍ അറിയിപ്പിലാതെ അടച്ചേക്കാമെന്നും മന്ത്രാലയം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!