മാർഖം: മാർഖമിലെ ഹൈവേയിൽ മണിക്കൂറിൽ 234 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ച ഡ്രൈവറെ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) തിങ്കളാഴ്ച രാവിലെ പിടികൂടി. അനുവദനീയമായ വേഗതയുടെ രണ്ട് മടങ്ങ് കൂടുതൽ വേഗതയിലാണ് വാഹനം ഓടിച്ചത്.
ഹൈവേ 404, ഹൈവേ 407 ഏരിയയിൽ പുലർച്ചെ 2 മണിക്ക് ശേഷം ഡ്രൈവറെ പിടികൂടിയതായാണ് അറോറ ഒപിപി പറയുന്നത്.
30 ദിവസത്തെ ലൈസൻസ് സസ്‌പെൻഷനും 14 ദിവസത്തെ വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആണ് സ്പീഡിംഗ് ചാർജ്.
234km/hr – Driver stopped and charged by #AuroraOPP for #StuntDriving #Hwy404/407 – 2:08 am Monday morning. #30DayLicenceSuspension #14DayVehicleImpound pic.twitter.com/v1OFuQdNOo
— OPP Highway Safety Division (@OPP_HSD) December 12, 2022
ഈ സീസണിലെ രണ്ടാമത്തെ വലിയ മഞ്ഞുവീഴ്ചയ്ക്ക് ശേഷം ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളം വാഹനാപകടങ്ങളിൽ ഒരു “സ്പൈക്ക്” ഉണ്ടായിട്ടുണ്ടെന്ന് OPP ഞായറാഴ്ച പറഞ്ഞതിന് ശേഷമാണ് ഈ സംഭവം.
