ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, സസ്കച്ചുവൻ എന്നീ പ്രവിശ്യകൾ ഈ ആഴ്ച തങ്ങളുടെ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകളിലൂടെ (പിഎൻപി) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
സ്ഥിരതാമസത്തിന് തുല്യമല്ലെങ്കിലും, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (ഐആർസിസി) സ്ഥിര താമസം നേടുന്നതിനുള്ള ആദ്യപടിയാണ് പ്രവിശ്യാ നാമനിർദ്ദേശം.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
ഡിസംബർ 9 മുതൽ ഡിസംബർ 16 വരെയുള്ള പ്രവിശ്യാ ഇമിഗ്രേഷൻ റിസൾട്ട്
ഒന്റാരിയോ
ഡിസംബർ 13-ന്, ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) എക്സ്പ്രസ് എൻട്രി ഫ്രഞ്ച്-സ്പീക്കിംഗ് സ്കിൽഡ് വർക്കർ സ്ട്രീമിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് 160 ലെറ്റേഴ്സ് ഓഫ് ഇന്ററസ്റ്റ് നൽകി. 341-490 ന് ഇടയിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുകളുള്ള ഉദ്യോഗാർത്ഥികൾക്കാണ് ലെറ്റർ നൽകിയത്. നിർദ്ദിഷ്ട നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ കോഡുകളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് നറുക്കെടുപ്പ് നടത്തിയത്.
ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാമിലോ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സിലോ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ സ്ട്രീമിന് യോഗ്യത ലഭിച്ചത്. കൂടാതെ അവർക്ക് കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (CLB) ലെവൽ 7-ലോ അതിലും ഉയർന്ന സ്കോറും ഫ്രഞ്ച് മനസ്സിലാക്കാനും വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. കൂടാതെ, അവർക്ക് CLB ലെവൽ 6-ലോ അതിനു മുകളിലോ ഇംഗ്ലീഷ് മനസ്സിലാക്കാനും വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം.
ബ്രിട്ടീഷ് കൊളംബിയ
ഡിസംബർ 13 ന് ബ്രിട്ടീഷ് കൊളംബിയയിൽ പ്രൊവിൻഷ്യൽ നോമിനേഷനായി 212-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ടെക് തൊഴിലുകൾ ഉൾപ്പെടുന്ന ഒരു പൊതു നറുക്കെടുപ്പിൽ പ്രവിശ്യ 180 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. കൂടാതെ സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. പൊതു നറുക്കെടുപ്പിനുള്ള SIRS സ്കോർ 80- 104 വരെയാണ്.
എക്സ്പ്രസ് എൻട്രി കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) പോലെയാണ് SIRS പ്രവർത്തിക്കുന്നത്, എന്നാൽ ഇത് ബ്രിട്ടീഷ് കൊളംബിയയുടെ PNP-ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രവിശ്യയിൽ ഇനിപ്പറയുന്ന തൊഴിലുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇൻവിറ്റേഷൻ നടത്തി.
- 19 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസ്സിസ്റ്റൻസ് (NOC 4214) 60 പോയിന്റ്;
- 13 ഹെൽത്ത് കെയർ വർക്കേഴ്സ് – സ്‌കിൽഡ് വർക്കേഴ്സ്, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്, എക്‌സ്‌പ്രസ് എൻട്രി കാറ്റഗറി ഉൾപ്പെടെ, 60 പോയിന്റ് ;
- കുറഞ്ഞത് 60 സ്‌കോറുകളുള്ള അദർ പ്രയോറിറ്റി ജോബ്സ്
സസ്കച്ചുവൻ
കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 82 ഉള്ള ഉദ്യോഗാർത്ഥികൾക്കായി സസ്കച്ചുവൻ പ്രവിശ്യയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 15-ന് നടത്തി. എക്‌സ്‌പ്രസ് എൻട്രി സ്‌ട്രീമിന് കീഴിൽ 348 ഉദ്യോഗാർത്ഥികളെയും, സസ്കച്ചുവൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (SINP) ഒക്യുപേഷൻസ്-ഇൻ-ഡിമാൻഡ് സ്‌ട്രീമിൽ 285 പേരെയും ഉൾപ്പെടെ മൊത്തം 633 ഇൻവിറ്റേഷൻ നൽകി. കൂടാതെ ഉക്രെയ്‌നിൽ നിന്നുള്ള 62 സ്‌കോറുകളുള്ള രണ്ട് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
മാനിറ്റോബ
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിന്റെ സ്‌കിൽഡ് വർക്കേഴ്‌സ് ഓവർസീസ് സ്ട്രീമിന് കീഴിൽ 1,030 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഇതിൽ എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ പ്രൊഫൈലുകൾ ഉള്ള 656 ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ പ്രോഗ്രാമിന് നിർദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനരേഖ പാലിക്കണം.