ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും കാണാതായ ചൈനീസ് പൗരനായുളള തിരച്ചിലിലാണ് സൗത്ത് കൊറിയ. സിയോളിനടുത്തുള്ള ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളുെ കൊവിഡ് പരിശോധനാ ഫലം പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇയാളെ ക്വാറന്റീനിലാക്കാന്‍ അുത്തുളള ഹോ്ട്ടലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ കാണാതായത്.
വാന്‍ഡഡ് പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയതായി കിം ജൂ-യങ്ങ് പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രണ, പ്രതിരോധ നിയമം ലംഘിച്ചതിന് ഒരാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 10 ദശലക്ഷം പിഴയോ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ആ വ്യക്തിയെ നാടുകടത്തുകയും ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും,” കിം ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരമൊരു സംഭവത്തില്‍ നിന്ന് തലയൂരാന്‍ അധികാരികള്‍ക്ക് സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച ആരോഗ്യ ഉദ്യോഗസ്ഥനായ കിം, ഇതിനെ നാണക്കേട് എന്ന് വിശേഷിപ്പിച്ചു.
ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥരെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
