സസ്കാറ്റൂൺ നഗരത്തിലും പരിസര പ്രദേശങ്ങളിലും മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) അറിയിച്ചു. ചില പ്രദേശങ്ങളിൽ വിസിബിലിറ്റി പൂജ്യമായി മാറുമെന്നും ഇസിസിസി മുന്നറിയിപ്പിൽ പറയുന്നു.
വിസിബിലിറ്റി പൂജ്യത്തിനടുത്ത് എത്തുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ നിർദ്ദേശിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൂടൽമഞ്ഞ് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ രാത്രിയോടെ വീണ്ടും തിരിച്ചെത്തുമെന്നും ECCC അറിയിച്ചു.
മുന്നറിയിപ്പ് ബാധകമായ പ്രദേശങ്ങളിലെ ഡ്രൈവർമാർ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിക്കണമെന്നും ECCC പറഞ്ഞു.
