Wednesday, March 11, 2026

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി

Heavy snowfall in Kashmir; Highways closed, flights cancelled

കശ്മീരില്‍ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയടച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധികചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് ജില്ലകളില്‍ 24 മണിക്കൂര്‍ ഹിമപാതമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധികചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം താല്‍കാലികമായി റദ്ദാക്കിയ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച രാവിലെ പത്തോടെ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ കാഴ്ചപരിമിതിയാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്.

മണ്ണിടിച്ചിലിനേയും കല്ലുകള്‍ അടര്‍ന്നുവീണതിനേയും തുടര്‍ന്നാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടത്. രംബാന്‍ ജില്ലയ്ക്ക് സമീപം മെഹറിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയ പാത പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകളില്‍ അന്വേഷിച്ച ശേഷം മാത്രമേ ദേശീയപാതയില്‍ യാത്ര ചെയ്യാവൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയും ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!