Sunday, August 17, 2025

ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജനുവരി 7-13

Ontario, British Columbia and Manitoba province immigration results January 7-13

ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളുടെ ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.

വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജനുവരി 7-13

ഒന്റാരിയോ

ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) ഇന്റർനാഷണൽ വർക്കേഴ്സ് സ്ട്രീം വഴി എംപ്ലോയർ ജോബ് ഓഫറിലെ 404 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ജനുവരി 10-ന് ഇൻവിറ്റേഷൻ നൽകി. ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പദ്ധതിയുടെ ഭാഗമായി രണ്ടു ഇൻവിറ്റേഷൻ കൂടി നൽകിയിട്ടുണ്ട്.
35-ഉം അതിനുമുകളിലും സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയിട്ടുള്ളത്. നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷന്റെ (എൻ‌ഒ‌സി) TEER വിഭാഗത്തിലെ 0, 1, 2 അല്ലെങ്കിൽ 3 വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലിൽ മുഴുവൻ സമയ ജോലി ഓഫറുകളുള്ള വിദഗ്ധ ട്രേഡ് തൊഴിലുകളുള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പ് ലക്ഷ്യമിടുന്നത്.

ഈ വർഷം അനുവദിച്ചിട്ടുള്ള പരമാവധി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഡിസംബർ 22 ന് പ്രവിശ്യ അറിയിച്ചിരുന്നു. 2022-ൽ ഒന്റാരിയോ 9,750 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

പുതിയ അപേക്ഷകളും OINP യിൽ ഇതിനകം സമർപ്പിച്ച അപേക്ഷകളും പ്രോഗ്രാമിന്റെ 2023 നോമിനേഷൻ അലോക്കേഷന് കീഴിൽ സ്വീകരിക്കുന്നതും പരിഗണിക്കുന്നതും തുടരുമെന്നും പ്രവിശ്യ പറയുന്നു.

ബ്രിട്ടീഷ് കൊളംബിയ

ബ്രിട്ടീഷ് കൊളംബിയ ജനുവരി 10-ന് ടെക് തൊഴിലുകൾക്കായുള്ള ടാർഗെറ്റു ചെയ്‌ത നറുക്കെടുപ്പിലൂടെ 123 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി. ഇത് കൂടാതെ സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2017-ൽ BC PNP-യുടെ ടെക് സ്ട്രീം ആരംഭിച്ചതുമുതൽ, 6,000-ലധികം ടെക് തൊഴിലാളികളെ പ്രവിശ്യാ നോമിനേഷനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ SIRS സ്കോർ 90 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളത്.

പ്രവിശ്യയിൽ താഴെ കൊടുത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇൻവിറ്റേഷൻ നടത്തി :

  • 60 പോയിന്റുകളുള്ള ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
  • എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 17 ഹെൽത്ത് വർക്കേഴ്സ്.
  • 60 പോയിന്റുകളുള്ള അദർ ഡിമാൻഡ് ഒക്ക്യൂപ്പേഷൻസ്

മാനിറ്റോബ

ജനുവരി 12-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിലൂടെ 322 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഇൻവിറ്റേഷൻ ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികൾ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിന്റെ പ്രത്യേകമായ മാനദണ്ഡങ്ങൾ പാലിക്കണം.

  • ഏറ്റവും കുറഞ്ഞ സ്‌കോർ 734 ഉള്ള 260 മാനിറ്റോബയിലെ സ്‌കിൽഡ് വർക്കേഴ്സിന് ഇൻവിറ്റേഷൻ നൽകി
  • 713 എന്ന മിനിമം സ്‌കോറോടെ 20 ഓവർസീസ് സ്‌കിൽഡ് വർക്കേഴ്സ് വഴി 42 ഇൻവിറ്റേഷൻ നൽകി

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!