ബ്രിട്ടനില്‍ കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
തന്റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അഞ്ജുവിന്റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ മനസിലായിട്ടില്ല.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാന്‍വിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയ സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മരണം നടന്ന് ഒരുമാസമായി മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അഞ്ജുവിന്റെ കുടുംബം ശ്രമിച്ച് വരികയായിരുന്നു.
