Thursday, October 1, 2026

ടിടിസി ഓപ്പറേറ്റർമാരെ ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ

Four arrested in connection with attack on TTC operators

സ്കാർബറോയിൽ രണ്ട് ടിടിസി ജീവനക്കാരെ ബസിൽ വെച്ച് ആക്രമിച്ച സംഭവത്തിൽ 13 വയസ്സുള്ള നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. യഥാർത്ഥത്തിൽ ബസിൽ ഒരു വലിയ സംഘം യുവാക്കൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ നാല് പേർക്ക് മാത്രമാണ് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്നലെ ഉച്ചകഴിഞ്ഞ് 3:35ഓടെ കെന്നഡി, മെറിയൻ റോഡുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന ബസ്സിന്‌ സമീപം 15 ഓളം ആളുകൾ അടങ്ങിയ ഒരു സംഘം ഉന്തും തള്ളും ഉണ്ടാക്കുന്നതായി സമീപത്തുള്ള സ്ഥാപനത്തിലെ സിടിവി സുരക്ഷാ ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലൂടെയാണ് അറസ്റ്റെന്ന് പോലീസ് സ്ഥിരീകരിച്ചു.

15ഓളം യുവാക്കൾ അടങ്ങിയ സംഘം യൂണിഫോം ധരിച്ച ടിടിസി ജീവനക്കാരെ ബസിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തു. “ഡ്യൂട്ടിയിലുള്ള രണ്ട് ടിടിസി ഓപ്പറേറ്റർമാർ അവരുടെ വാഹനം എടുത്ത് അവരുടെ ഷിഫ്റ്റിലേക്ക് പോകുകയായിരുന്നുവെന്നും, പോലീസ് വിവരിച്ചതുപോലെ 10 മുതൽ 15 വരെ ആളുകളുടെ ഒരു സംഘം അവരെ ആക്രമിച്ചതായും” ടിടിസി വക്താവ് സ്റ്റുവർട്ട് ഗ്രീൻ പറഞ്ഞു.

അറസ്റ്റിലായ രണ്ട് പേർക്കെതിരെ ഒരു ആക്രമണ കേസും മറ്റ് രണ്ട് പേർ രണ്ട് ആക്രമണ കേസുകളുമാണ് ചുമത്തിയിരിക്കുന്നതെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം നാല് പ്രതികളുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!