Friday, September 18, 2026

കനേഡിയൻ യൂണിവേഴ്‌സിറ്റികളിൽ പ്രൊഫസർമാരായ സ്ത്രീകളുടെ എണ്ണം മൂന്നിരട്ടിയായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Statistics Canada says the number of women professors at Canadian universities has tripled

50 വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് കനേഡിയൻ യൂണിവേഴ്‌സിറ്റികളിൽ പ്രൊഫസർമാരായ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട്. കൂടാതെ മുഴുവൻ സമയ അക്കാദമിക് വിദഗ്ധരുടെ ശരാശരി പ്രായം 1971-72 ലെ 38 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021-22 അധ്യയന വർഷത്തിൽ 51 വർഷമായി ഉയർന്നതായും ഫെഡറൽ ഏജൻസി തിങ്കളാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

അക്കാദമിക രംഗത്തെ സ്ത്രീകളുടെ എണ്ണം 1971-72-ലെ 12.7 ശതമാനത്തിൽ നിന്നും 2021-22-ൽ 42.1 ശതമാനം എന്ന നിലയിൽ മൂന്നിരട്ടിയായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. കൂടുതൽ പുരുഷ പ്രൊഫസർമാർ വിരമിക്കൽ പ്രായത്തോട് അടുക്കുന്നതിനാൽ സ്ത്രീകളുടെ പങ്ക് ഇനിയും വർധിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. എന്നാൽ, പ്രായമായ ഒരു ഫാക്കൽറ്റിക്ക് യുവ അക്കാദമിക് വിദഗ്ധരുടെ പ്രമോഷൻ മന്ദഗതിയിലാക്കാൻ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.

2021-22ൽ 47,799 മുഴുവൻ സമയ അക്കാദമിക് ടീച്ചിംഗ് സ്റ്റാഫുള്ള 111 സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ.

“65 വയസും അതിൽ കൂടുതലുമുള്ള 5,500 ഫുൾ ടൈം യൂണിവേഴ്സിറ്റി പ്രൊഫസർമാരും 60 മുതൽ 64 വയസ്സ് വരെ പ്രായമുള്ള 6,100 പേരും, ഏകദേശം നാലിൽ ഒരാൾ (24.2 ശതമാനം) വരും വർഷങ്ങളിൽ അവരുടെ ജോലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1971-72 ലെ 57.2 ശതമാനത്തിൽ നിന്ന് 14.8 ശതമാനമായി ആ 50 വർഷത്തിനുള്ളിൽ 40-ഉം അതിൽ താഴെയുമുള്ള അക്കാദമിക് ജീവനക്കാരുടെ അനുപാതം കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ മുഴുവൻ സമയ അക്കാദമിക് വിദഗ്ധരെന്ന നിലയിൽ വനിതാ ടീച്ചിംഗ് സ്റ്റാഫ് അവരുടെ ഏറ്റവും വലിയ നേട്ടം കണ്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് പറയുന്നു. സ്ത്രീകൾ കൂടുതൽ “സാമ്പത്തികമായി സജീവമായി” മാറിയ സാഹചര്യത്തിലാണ് ഇതെന്നും 1976 ലെ 35.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 ൽ 25 നും 54 നും ഇടയിൽ പ്രായമുള്ള കനേഡിയൻ ജീവനക്കാരുടെ 47.8 ശതമാനം സ്ത്രീകളാണെന്നും റിപ്പോർട്ട് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!