ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ എന്നീ പ്രവിശ്യകൾ ഈ ആഴ്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപികൾ) വഴി അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജനുവരി 28 മുതൽ ഫെബ്രുവരി 3
ഒന്റാരിയോ
ജനുവരി 31-ന് ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) ഫോറിൻ വർക്കർ സ്ട്രീം വഴി : എംപ്ലോയർ ജോബ് ഓഫറിലെ 611 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ഒന്റാറിയോ ഇൻവിറ്റേഷൻ നൽകി. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 82 സ്കോർ ആവശ്യമാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒന്റാരിയോയിൽ ദേശീയ തൊഴിൽ വർഗ്ഗീകരണത്തിന്റെ (NOC) 0, 1, 2 അല്ലെങ്കിൽ 3 വിഭാഗങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു മുഴുവൻ സമയ തൊഴിൽ ഓഫർ ആവശ്യമാണ്. കൂടാതെ, ഒന്റാറിയോ ഫെബ്രുവരി 2-ന് ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിലെ ഉദ്യോഗാർത്ഥികൾക്കായി രണ്ട് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി. പ്രവിശ്യ 481-489 ന് ഇടയിൽ മിനിമം സ്‌കോറുള്ള 1,175 ഉദ്യോഗാർത്ഥികളെയും 476-നും 489 ഇടയിൽ മിനിമം സ്‌കോറുള്ള ഹെൽത്ത് കെയർ തൊഴിലുകളിലുള്ള 725 ഉദ്യോഗാർത്ഥികളെയും ഇൻവിറ്റേഷൻ നൽകി.
ആൽബർട്ട
2023-ലെ പ്രസിദ്ധീകരിച്ച നറുക്കെടുപ്പ് ഫലങ്ങളുടെ രണ്ടാം റൗണ്ടിൽ, ജനുവരി 23-ന് ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) എക്‌സ്‌പ്രസ് എൻട്രി സ്‌ട്രീമിലെ 154 ഉദ്യോഗാർത്ഥികൾക്കും ജനുവരി 19-ന് 46 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
ബ്രിട്ടീഷ് കൊളംബിയ
ജനുവരി 31 ന് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ബ്രിട്ടീഷ് കൊളംബിയ 279-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യയിലെ ടെക് തൊഴിലുകൾക്കായി 243 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീം എന്നിവയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ SIRS സ്‌കോർ 85 ആവശ്യമായിരുന്നു. SIRS എന്നത് എക്‌സ്‌പ്രസ് എൻട്രി കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) പോലെയാണ് പ്രവർത്തിക്കുന്നത്, എന്നാൽ ഇത് ബ്രിട്ടീഷ് കൊളംബിയയുടെ PNP-ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രവിശ്യയിൽ താഴെ കൊടുത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇൻവിറ്റേഷൻ നടത്തി :
- 60 പോയിന്റുകളുള്ള 18 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
- എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 18 ഹെൽത്ത് വർക്കേഴ്സ്.
- കുറഞ്ഞത് 60 പോയിന്റുകളുള്ള മറ്റ് ഡിമാൻഡ് തൊഴിലുകൾ.
മാനിറ്റോബ
ജനുവരി 30 ന് മാനിറ്റോബ 21 ലെറ്റേഴ്സ് ഓഫ് അഡ്വൈസ് നൽകി. ഉക്രെയ്നിലെ സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി പ്രവിശ്യയുടെ പ്രത്യേക ഇമിഗ്രേഷൻ നടപടി പ്രകാരമാണ് ലെറ്റേഴ്സ് നൽകിയത്.