Sunday, August 31, 2025

ചേച്ചിയോടു പ്രണയം പറയുന്ന ‘ക്രിസ്റ്റി’… ട്രെയിലർ ശ്രദ്ധനേടുന്നു

റിലീസിന് മുന്‍പേ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മാത്യു തോമസും മാളവിക മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘ക്രിസ്റ്റി’. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യ സ്ഥാനത്ത് എത്താന്‍ ചിത്രത്തിന്റെ ട്രെയിലറിന് സാധിച്ചു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു.

നവാഗതനായ ആല്‍വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് പുറത്തിറങ്ങുന്നത്. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്.

സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്സോ.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!