ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 5.01നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു. ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഘാലയയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 9.26 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ തീവ്രത 3.9 രേഖപ്പെടുത്തി. അതേസമയം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
