കിംഗ്സ്റ്റണിൽ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്ന റെയ്‌ഡിൽ മയക്കുമരുന്നും തോക്കും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. 35 കാരനായ തിമോത്തി റീഡ് ആണ് അറസ്റ്റിലായത്.
ഈ മാസം ആദ്യം മയക്കുമരുന്ന് കടത്ത് നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ ലോയലിസ്റ്റ് ടൗൺഷിപ്പിലെ ലവ് റോഡിലുള്ള വീട്ടിലാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ 600 ഗ്രാമിൽ അധികം മെതാംഫിറ്റമിൻ, 50 ഗ്രാം കൊക്കെയ്ൻ എന്നിവയും അഞ്ച് തോക്കുകളും വെടിക്കോപ്പുകളും മറ്റ് സാമഗ്രികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.