കൊല്ലത്ത് കാപ്പാ കേസിലെ പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു.പോത്തു റിയാസ് എന്ന് വിളിക്കുന്ന റിയാസാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിൽ കുന്നിക്കോട് പട്ടാഴി റോഡിലാണ് കൊലപാതകം നടന്നത്.
പോത്തു റിയാസ് എന്ന് വിളിക്കപ്പെടുന്ന റിയസിനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയത്.
ഇറച്ചിക്കടലേലവുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് . ദിവസങ്ങൾക്ക് മുൻപ് റിയാസ് ഷിഹാബിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കയും ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ടു ഷിഹാബ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതേ തുടർന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ദിവസം രാത്രിയാണ് വക്കീൽ ഷിഹാബ് റിയാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.ദേഹമാസകാലം വെട്ടു ഏറ്റ റിയാസിനെ മെഡിക്കൽ കൊളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. പ്രതിയായ ഷിഹാബ് പോലീസിൽ കീഴടങ്ങി.കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ അകലെയാണ് സംഭവം നടന്നത്.
