ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി) വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഫെബ്രുവരി 25- മാർച്ച് 3
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ അതിന്റെ പ്രതിവാര BC PNP നറുക്കെടുപ്പിൽ മൊത്തം 169 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾ അടക്കം കുറഞ്ഞത് SIRS സ്കോർ 83 ഉള്ള ടെക് നറുക്കെടുപ്പ് കാൻഡിഡേറ്റുകൾ സ്കിൽഡ് വർക്കർ അല്ലെങ്കിൽ ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമുകളിൽ പങ്കെടുത്ത 145 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയിട്ടുള്ളത്.
പ്രവിശ്യയിൽ താഴെ കൊടുത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇൻവിറ്റേഷൻ നടത്തി :
- 60 പോയിന്റുകളുള്ള 18 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
- എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 6 ഹെൽത്ത് വർക്കേഴ്സ്.
ആൽബർട്ട
ആൽബർട്ട ഫെബ്രുവരി 16-ന് നടന്ന എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ CRS സ്കോർ 357 ഉള്ള 100 ഉദ്യോഗാർത്ഥികൾക്കാണ് ആൽബർട്ട ഇൻവിറ്റേഷൻ നൽകിയത്.
ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2023-ലേക്ക് ആൽബെർട്ടയ്ക്ക് 9,750 നോമിനേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ പ്രവിശ്യയ്ക്കും നൽകാവുന്ന പ്രവിശ്യാ നാമനിർദ്ദേശങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. സാധാരണഗതിയിൽ, ഒന്റാരിയോ അല്ലെങ്കിൽ ആൽബർട്ട പോലുള്ള കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യകൾക്കാണ് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത്.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
പ്രിൻസ് എഡ്വേർഡ് ഐലൻഡ് മാർച്ച് 2-ന് PEI PNP-യുടെ ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ 46 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതുവരെ, 484 ഉദ്യോഗാർത്ഥികൾക്കാണ് 2023-ൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് PNP വഴി ഇൻവിറ്റേഷൻ നൽകിയത്.
2022-ന്റെ മൂന്നാം പാദത്തിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 2,035 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2021-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 71.3% വർദ്ധനവാണ് രേഖപ്പെടുത്തിയത്.