Thursday, October 1, 2026

ഫെഡറൽ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ; ടൊറന്റോ എംപിപി വിൻസെന്റ് കെ രാജി വെച്ചു

Chinese interference in federal elections; Toronto MPP Vincent Kay has resigned

2019 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടലിൽ പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടയിൽ, ഒന്റാരിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് കോക്കസിൽ നിന്നും ടൊറന്റോ എംപിപി വിൻസെന്റ് കെ രാജി വെച്ചു. 2019 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ചൈനയുടെ തിരഞ്ഞെടുപ്പ് ഇടപെടലിൽ കെയുടെ പങ്കാളിത്തത്തെ കുറിച്ച് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രവിശ്യയിൽ പ്രീമിയർ ഡഗ് ഫോർഡ് നടത്തുന്ന വികസന പ്രവർത്തനങ്ങളെ കളങ്കപ്പെടുത്താനും സർക്കാരിന്റെ ശ്രദ്ധ തിരിക്കാനുമാണ് മാധ്യമങ്ങൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിൻസെന്റ് കെ പ്രതികരിച്ചു. തന്റെ പേരിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുമെന്നും ഘടകകക്ഷികളെ പ്രതിനിധീകരിക്കുന്നതിനായി പിസി കോക്കസിൽ നിന്ന് പിന്മാറുന്നതായും രാജി പ്രഖ്യാപിച്ച് വിൻസെന്റ് കെ പ്രതികരിച്ചു.

ക്വീൻസ് പാർക്കിലെ ഡോൺ വാലി നോർത്തിനെ പ്രതിനിധീകരിക്കുന്ന വിൻസെന്റ് കെ, പിസി കോക്കസിൽ നിന്ന് രാജി വെച്ചതായി പ്രീമിയർ ഡഗ് ഫോർഡിന്റെ ഓഫീസ് സ്ഥിരീകരിച്ചു. എംപിപി വിൻസെന്റ് കെയ്‌ക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അവ ഗൗരവമുള്ളതും അപകീർത്തികരമാണെന്നും പ്രസ്താവനയിൽ പറയുന്നു.

എംപിപി വിൻസെന്റ് കെ സാമൂഹിക നയങ്ങൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് ഫോർഡ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിൻസെന്റ് കെയുടെ രാജി.

പബ്ലിക്, ബിസിനസ് സർവീസ് ഡെലിവറി മന്ത്രിയുടെ പാർലമെന്ററി അസിസ്റ്റന്റായിരുന്ന വിൻസെന്റ് കെ 2018ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!