ഈ ആഴ്ച ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്കച്ചുവൻ, മാനിറ്റോബ എന്നീ നാല് പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പ് നടത്തി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ നോമിനേഷൻ ഫലങ്ങൾ-മാർച്ച് 17-24
ഒന്റാരിയോ
മാർച്ച് 23-ന്, ഒന്റാറിയോ PNP (OINP) അവരുടെ സ്‌കിൽഡ് ട്രേഡ് സ്ട്രീമിനായി നറുക്കെടുപ്പ് നടത്തി, 250 മുതൽ 489 വരെയുള്ള CRS സ്‌കോറുകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് 746 NOI-കൾ നൽകി. OINP-യുടെ സാമ്പത്തിക സ്ട്രീമുകൾക്ക് കീഴിലുള്ള നറുക്കെടുപ്പുകൾ OINP പ്രോഗ്രാം അപ്‌ഡേറ്റുകളിൽ വ്യക്തമാക്കിയിട്ടുള്ള നിർദ്ദിഷ്ട പ്രൊഫഷനുകളെ ലക്ഷ്യം വച്ചുള്ളതാണ്.
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ PNP (BCPNP) മാർച്ച് 21-ന് നറുക്കെടുപ്പ് നടത്തി, 6 സ്ട്രീമുകളിലായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 254 NOI-കൾ നൽകി.
സ്കിൽഡ് വർക്കർ ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമിനുള്ളിൽ, BCPNP ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റേഴ്‌സ് ആൻഡ് അസിസ്റ്റൻസ്, ഹെൽത്ത് കെയർ പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികളും, മുൻഗണനാ തൊഴിലായി കരുതപ്പെടുന്ന മറ്റ് ജോലികളിലുള്ള ഉദ്യോഗാർത്ഥികൾക്കുമായി മൂന്ന് നറുക്കെടുപ്പുകളാണ് നടന്നത്.
മാനിറ്റോബ
മാനിറ്റോബ പിഎൻപി (എംപിഎൻപി) മാർച്ച് 23-ന് നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിലൂടെ മൊത്തം 566 എൻഒഐകളാണ് നൽകിയത്.
- ഏറ്റവും കുറഞ്ഞ CRS സ്കോർ 612 ഉള്ള തൊഴിൽ നിർദ്ദിഷ്ട തിരഞ്ഞെടുപ്പിലൂടെ 266 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി
- ഏറ്റവും കുറഞ്ഞ CRS സ്കോർ 672 ഉള്ള 200 NOI-കൾ നിർദ്ദിഷ്ട തൊഴിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്തിട്ടില്ലാത്ത പ്രൊഫൈലുകൾ പരിഗണിച്ച് എല്ലാ തൊഴിലുകളിലും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി
- ഇന്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം -52 NOIs
- 708 CRS സ്കോർ ഉള്ള സ്‌ട്രാറ്റജിക് റിക്രൂട്ട്‌മെന്റ് ഇനിഷ്യേറ്റീവിന് കീഴിലുള്ള സ്‌കിൽഡ് വർക്കർ ഓവർസീസ് സ്‌ട്രീം ഉദ്യോഗാർത്ഥികൾ 48 NOI
സസ്കച്ചുവൻ
മാർച്ച് 23-ന് സസ്കച്ചുവൻ PNP (SINP) രണ്ട് നറുക്കെടുപ്പുകൾ നടത്തി. എക്‌സ്‌പ്രസ് എൻട്രി, ഒക്യുപേഷൻസ് ഇൻ-ഡിമാൻഡ് സ്ട്രീമുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
കുറഞ്ഞത് 82 സ്‌കോർ ഉള്ള 184 എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് NOI-കൾ നൽകി. 82 എന്ന കട്ട്-ഓഫ് സ്‌കോർ ഉള്ള ഒക്യുപേഷൻസ് ഇൻ-ഡിമാൻഡ് സ്ട്രീം ഉദ്യോഗാർത്ഥികൾക്ക് 312 NOI-കൾ നൽകി.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ അധിക പരിഗണനയ്‌ക്ക് പുറമേ, ഇമിഗ്രേഷൻ മന്ത്രിമാരുടെ ഫോറം (എഫ്‌എംആർഐ) അടുത്തിടെ നടത്തിയ ഒരു മീറ്റിംഗ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളുടെ പ്രാധാന്യം കൂടുതൽ ഊന്നിപ്പറയുന്നു. മീറ്റിംഗിനെത്തുടർന്ന്, പ്രവിശ്യാ കുടിയേറ്റത്തിന് ഇപ്പോൾ അതിന്റേതായ മൾട്ടി-ഇയർ ലെവൽ പ്ലാൻ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ പ്രവിശ്യകൾക്ക് അവരുടെ ഇമിഗ്രേഷൻ അലോക്കേഷൻ വർഷങ്ങൾക്ക് മുമ്പേ മനസ്സിലാക്കാനും അതിനനുസരിച്ച് പ്ലാൻ ചെയ്യാനും കഴിയും.
ആൽബർട്ടയിൽ ഈ വർഷം 9,750 സ്പോട്ടുകളായി ഇമിഗ്രേഷൻ അലോക്കേഷൻ വർദ്ധിച്ചിട്ടുണ്ട്. 2023-ലെ മാനിറ്റോബയുടെ വിഹിതം 9,500 ആയി വർദ്ധിപ്പിക്കും. 2025-ഓടെ 18,000 സ്പോട്ടുകളായി വിഹിതം വർധിച്ചതായി ഒന്റാരിയോ അറിയിച്ചു. കൂടാതെ സസ്കച്ചുവനിൽ 2025-ൽ വിഹിതം 8,500 ആയി വർദ്ധിക്കും.