പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ ഏറ്റവും പുതിയ നറുക്കെടുപ്പുകളിൽ അഞ്ച് പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ റിസൾട്ട് ഏപ്രിൽ 1-7
ഒന്റാരിയോ
ഏപ്രിൽ നാലിന് നടന്ന രണ്ടു നറുക്കെടുപ്പുകളിലൂടെ, ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീം, പിഎച്ച്ഡി കാൻഡിഡേറ്റ് സ്ട്രീം എന്നിവയിലൂടെ 883 ഉദ്യോഗാർത്ഥികൾക്ക് ഒന്റാരിയോ ഇൻവിറ്റേഷൻ നൽകി.
കുറഞ്ഞ കട്ട് ഓഫ് സ്കോർ 52 ഉള്ള 772 ഉദ്യോഗാർത്ഥികൾക്ക് മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിലൂടെയും 48 സ്‌കോർ ഉള്ള 131 പിഎച്ച്‌ഡി ബിരുദധാരികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്. പിഎച്ച്‌ഡി ഉദ്യോഗാർത്ഥികൾക്കുള്ള 2023 ലെ ആദ്യ നറുക്കെടുപ്പായിരുന്നു ഏപ്രിൽ 4-ന് നടന്നത്.
വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 25 മില്യൺ ഡോളർ കൂടി നിക്ഷേപിക്കുമെന്ന് ഒന്റാരിയോ പ്രഖ്യാപിച്ചിരുന്നു. ഈ നിക്ഷേപം പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്നും മറ്റ് ഐടി അപ്‌ഡേറ്റുകൾക്കൊപ്പം സുരക്ഷ വർദ്ധിപ്പിക്കുമെന്നും പ്രവിശ്യ അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ ഏപ്രിൽ 4 ന് BC PNP വഴി 175 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതിൽ 175 പേരെ ഒരു പൊതു നറുക്കെടുപ്പിലൂടെയാണ് ഇൻവിറ്റേഷൻ നൽകിയത്. അതായത് ഒരു പ്രത്യേക തൊഴിലും ലക്ഷ്യമാക്കിയിട്ടില്ലെന്ന് വ്യക്തം. ഏറ്റവും കുറഞ്ഞ SIRS സ്‌കോറുകൾ 103 ഉള്ള സ്‌കിൽഡ് വർക്കർ സ്‌ട്രീമുകളിലെ ഉദ്യോഗാർത്ഥികളും മിനിമം SIRS സ്‌കോറുകൾ 103 ഉള്ള ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സ്, ഏറ്റവും കുറഞ്ഞ SIRS സ്‌കോറുകൾ 85 ഉള്ള എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
പ്രവിശ്യയിൽ താഴെ കൊടുത്തിരിക്കുന്ന തൊഴിലുകൾക്കായി രണ്ട് ടാർഗെറ്റഡ് നറുക്കെടുപ്പുകളും നടത്തി :
- 60 പോയിന്റുകളുള്ള 17 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
- എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 6 ഹെൽത്ത് വർക്കേഴ്സ്.
ക്യുബക്
മാർച്ച് 30-ന്, ക്യൂബെക്ക് റെഗുലർ സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാമിലൂടെ 619 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. നിരവധി ഡിമാൻഡ് സെക്ടറുകളിലുടനീളം നിർദ്ദിഷ്ട TEER NOC കോഡുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഉദ്യോഗാർത്ഥികൾക്ക് Communauté métropolitaine de Montreal എന്ന പ്രദേശത്തിന് പുറത്ത് സാധുതയുള്ള ഒരു ജോലി ഓഫറും ഏറ്റവും കുറഞ്ഞ സ്‌കോറും 578 ആവശ്യമായിരുന്നു.
ന്യൂബ്രൗൺസ്വിക്
NB PNP-യുടെ മാർച്ച് നറുക്കെടുപ്പ് ഫലങ്ങൾ ന്യൂ ബ്രൺസ്‌വിക്ക് ഏപ്രിൽ 4-ന് പോസ്റ്റ് ചെയ്തു. ആകെ 186 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. NB എംപ്ലോയ്‌മെന്റ് കണക്ഷൻ വഴി 70, NB സ്റ്റുഡന്റ് കണക്ഷൻ വഴി 42, NB ഒക്യുപേഷൻസ്-ഇൻ-ഡിമാൻഡ് കണക്ഷൻ വഴി 74 എന്നിങ്ങനെയാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
2023-ലേക്കുള്ള PNP വിഹിതത്തിൽ 67% വർദ്ധനവ് പ്രവിശ്യ അടുത്തിടെ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നിർദ്ദേശിച്ച ഒരു മൾട്ടി-ഇയർ PNP പ്രോഗ്രാമിന് ഇമിഗ്രേഷൻ മന്ത്രിമാർ അംഗീകാരം നൽകിയ ഫോറം ഓഫ് മിനിസ്റ്റേഴ്‌സ് റെസ്‌പോൺസിബിൾ ഫോർ ഇമിഗ്രേഷന്റെ (FMRI) യോഗത്തെ തുടർന്നാണിത്.
ആൽബർട്ട
ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) എക്സ്പ്രസ് എൻട്രി സ്ട്രീമിലൂടെ മാർച്ച് 30-ന് ആൽബർട്ട 150 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം കട്ട്-ഓഫ് സ്കോർ 372 ഉള്ള അപേക്ഷകർക്ക് ഒരു ഫാമിലി കണക്ഷനും ഡിമാൻഡിൽ ഒരു പ്രാഥമിക തൊഴിൽ ആവശ്യവുമായിരുന്നു.