ഒരു മണിക്കൂറിനുള്ളില്‍ 3000-ലധികം പുഷ്-അപ്പുകള്‍ ചെയ്ത് ലോക റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ പൗരന്‍. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ലൂക്കാസ് ഹെല്‍ംകെ(33) {Lucas Helmke} ആണ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ഒരു മിനിറ്റില്‍ 53 ശരാശരില്‍, 3,206 പുഷ്-അപ്പുകള്‍ പൂര്‍ത്തിയാക്കിയാണ്, ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (Guinness World Records) ലൂക്കാസ് സ്വന്തമാക്കിയത്. 2022 ഏപ്രിലില്‍ മറ്റൊരു ഓസ്ട്രേലിയക്കാരനായ ഡാനിയല്‍ സ്‌കാലി (3,182) സ്ഥാപിച്ച റെക്കോര്‍ഡാണ് ലൂക്കാസ് പഴങ്കഥയാക്കിയത്.
തന്റെ ഒരു വയസ്സുള്ള മകന് പ്രചോദനം നല്‍കാനും അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് റെക്കോര്‍ഡിന് ശ്രമിച്ചതെന്ന് ലൂക്കാസ് പറഞ്ഞു.
