Wednesday, October 15, 2025

സുരേഷ് ഗോപി, ബിജു മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട്; ‘ഗരുഡൻ’ വരുന്നു

Suresh Gopi, Biju Menon and Listyn Stephen Collaborate; 'Garudan' is coming

അഖില സുരേഷ്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രം ‘ഗരുഡൻ’ ന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ & മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിൻ സ്റ്റീഫനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മയാണ് സംവിധായകൻ.

സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ “പാപ്പൻ” എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം.

ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജേക്സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്. വരത്തൻ, ലൂക്കാ, തമാശ, കപ്പേള തുടങ്ങിയ ചിത്രങ്ങൾക്ക് ആർട്ട് കൈകാര്യം ചെയ്ത അനീസ് നാടോടിയും ഗരുഡന്റെ പിന്നണിയിലുണ്ട്.

കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘എഫ്‍ഐആര്‍’, ‘രണ്ടാം ഭാവം’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്’, ‘കളിയാട്ടം’, ‘കിച്ചാമണി എംബിഎ’, ‘പത്രം’ എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു.

ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയത് ‘തങ്കം’ ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് ‘മേം ഹൂം മൂസ’യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!