അഞ്ച് പ്രവിശ്യകൾ ഈ ആഴ്ച പ്രവിശ്യാ നാമനിർദ്ദേശത്തിന് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്കച്ചുവൻ, മാനിറ്റോബ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ് എന്നീ പ്രവിശ്യകളാണ് ഈ ആഴ്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി ഇൻവിറ്റേഷൻ നൽകിയത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). ക്യുബക് ഒഴികെ രാജ്യത്തെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രവിശ്യയും ഫെഡറൽ ഗവൺമെന്റും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരം 100% സാമ്പത്തിക കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്ന ഒരേയൊരു പ്രവിശ്യയായ ക്യൂബെക്കിന് PNP ഇല്ല.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
ഫെഡറൽ ഗവൺമെന്റ് ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ ഓരോ വർഷവും PNP നോമിനേഷനുകളുടെ ആകെ എണ്ണം പുറത്തുവിടുകയും അത് പ്രവിശ്യകൾക്കിടയിൽ വിഭജിക്കുകയും ചെയ്യുന്നു. നിലവിലെ ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ 2025-ഓടെ പ്രതിവർഷം 117,500 പുതിയ സ്ഥിര താമസക്കാർക്ക് പിഎൻപി വഴി പ്രവേശനം നൽകാൻ ലക്ഷ്യമിടുന്നു.
മാർച്ച് 10-ന്, പ്രവിശ്യകൾക്കായുള്ള പുതിയ മൾട്ടി-ഇയർ ഇമിഗ്രേഷൻ പ്ലാൻ പ്രവിശ്യാ ഇമിഗ്രേഷൻ മന്ത്രിമാർ അംഗീകരിച്ചു.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഏപ്രിൽ 15-21
ബ്രിട്ടീഷ് കൊളംബിയ
ഏപ്രിൽ 18-ന് നടന്ന ഏറ്റവും പുതിയ ബിസി പിഎൻപി നറുക്കെടുപ്പിൽ 203-ലധികം ഉദ്യോഗാർത്ഥികൾക്ക് ബ്രിട്ടീഷ് കൊളംബിയ ഇൻവിറ്റേഷൻ നൽകി. ഈ വർഷം നടന്ന ഏറ്റവും വലിയ പൊതു നറുക്കെടുപ്പിലൂടെ അഞ്ച് സ്ട്രീമുകളിലായി 158 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കർ സ്‌ട്രീമിലെ ഉദ്യോഗാർത്ഥികൾക്ക് (എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ) കുറഞ്ഞ സ്‌കോർ 104 ആവശ്യമായിരുന്നു. ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്‌ട്രീമിൽ നിന്നുള്ളവർക്ക് 104 എന്ന സ്കോറും എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്ക് 85 സ്‌കോർ ആവിശ്യമായിരുന്നു.
- കുറഞ്ഞത് 60 സ്‌കോറുകളുള്ള 29 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ് (NOC 4214)
- എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 29 ഹെൽത്ത് വർക്കേഴ്സ്.
- 16 ഹെൽത്ത് കെയർ ഒക്യൂപേഷൻ
- കുറഞ്ഞത് 60 സ്‌കോറുകളുള്ള മറ്റ് മുൻഗണനാ ജോലികളിലുള്ള അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾ.
ആൽബർട്ട
Alberta Advantage Immigration Program (AAIP) ഏപ്രിലിൽ ഇതുവരെ രണ്ട് നറുക്കെടുപ്പുകൾ നടത്തി. ഈ രണ്ടു നറുക്കെടുപ്പുകളുടെ ഫലങ്ങൾ ഈ ആഴ്ചയാണ് പ്രസിദ്ധീകരിച്ചത്. എക്സ്പ്രസ് എൻട്രി ആപ്ലിക്കേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ പ്രൊഫൈലുള്ള ഉദ്യോഗാർത്ഥികൾക്കാണ് ആൽബർട്ട ഇൻവിറ്റേഷൻ നൽകിയത്.
ആദ്യ നറുക്കെടുപ്പ് ഏപ്രിൽ 5-ന് നടന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുകൾ 300-600 വരെയുള്ള നിയുക്ത ഹെൽത്ത്‌കെയർ പാത്ത്‌വേ വഴി ആൽബർട്ട ജോബ് ഓഫർ സ്‌ട്രീമിന് കീഴിൽ 53 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.
രണ്ടാമത്തെ നറുക്കെടുപ്പ് ഏപ്രിൽ 18-ന് ആയിരുന്നു നടന്നത്. 300 മുതൽ 700 വരെ CRS സ്‌കോറുകൾ ഉള്ള ആൽബർട്ട ജോബ് ഓഫർ സ്‌ട്രീമിനൊപ്പം അഗ്രികൾച്ചറൽ ഒക്യൂപേഷൻ ആയി 68 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
സസ്കച്ചുവൻ
ഏപ്രിൽ 20-ന് സസ്കച്ചുവൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (SINP) വഴി മൊത്തം 1067 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.അവരിൽ, 444 പേർ ഒക്യൂപേഷൻ-ഇൻ-ഡിമാൻഡ് വിഭാഗത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. ബാക്കിയുള്ള 623 പേർ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുമായിരുന്നു. ഇൻവിറ്റേഷൻ ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും CRS 69 സ്കോർ ആവശ്യമായിരുന്നു.
ഒരു മാസത്തിനിടയിലെ ആദ്യത്തെ SINP നറുക്കെടുപ്പാണിത്, 496 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ച മാർച്ച് 23-ന് നടന്ന നറുക്കെടുപ്പിനേക്കാൾ വലുതായിരുന്നു ഇത്തവണ നടന്ന നറുക്കെടുപ്പ്.
മാനിറ്റോബ
ഏപ്രിൽ 17-ന്, മാനിറ്റോബ ഉക്രെയ്നിൽ നിന്നുള്ള 28 ഉദ്യോഗാർത്ഥികളെ, ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) യുടെ പ്രത്യേക ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി ഇൻവിറ്റേഷൻ നൽകി.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ്
ഏപ്രിൽ 20-ന് നടന്ന നറുക്കെടുപ്പിലൂടെ PEI PNP 189 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇവരിൽ 180 പേർ ലേബർ, എക്‌സ്‌പ്രസ് സ്ട്രീമിലും ബാക്കി ഒമ്പത് പേർ ബിസിനസ്, എന്റർപ്രണർ നോമിനികളുമാണ്.
ഈ നറുക്കെടുപ്പ് പ്രവിശ്യയുടെ സാധാരണ നറുക്കെടുപ്പ് പാറ്റേണിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. PEI സാധാരണയായി മാസത്തിലൊരിക്കൽ PNP നറുക്കെടുപ്പ് നടത്തുന്നു. എന്നാൽ, മാർച്ചിൽ പ്രവിശ്യ മൂന്ന് നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മാർച്ച് 30 നാണ് അവസാനത്തെ നറുക്കെടുപ്പ് നടത്തിയത്.