വെസ്റ്റേൺ കാനഡയിൽ ഔദ്യോഗിക ഹിമപാത മുന്നറിയിപ്പ് പിൻവലിച്ചതിന് ശേഷവും ആൽബർട്ടയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും അപകടകരമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കിങ് നടത്തുന്നവരോട് പാർക്ക്സ് കാനഡ നിർദ്ദേശിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ നാഷണൽ പാർക്കുകളായ യോഹോ, കൂറ്റെനെ എന്നിവയിലും ആൽബർട്ടയിലെ ബാൻഫ് നാഷണൽ പാർക്കിലും ഹിമപാതഭീഷിണി ഉണ്ടെന്ന് ഫെഡറൽ ഏജൻസി പറയുന്നു. “കാലാവസ്ഥ, രാത്രിയിലെ തണുപ്പിന്റെ അഭാവം, ഘടനാപരമായി ദുർബലമായ സ്നോപാക്ക് എന്നിവ കാരണം ഈ പ്രദേശങ്ങളിൽ ഹിമപാതത്തിന്റെ നടുവിലാണ്,” പാർക്ക്സ് കാനഡ അറിയിച്ചു.
ബാൻഫ്, യോഹോ, കൂട്ടേനെ ദേശീയ ഉദ്യാനങ്ങളിലേക്കുള്ള എല്ലാ സന്ദർശകരോടും അപകടകരമായ സാഹചര്യങ്ങൾ കുറയുന്നതുവരെ റൺഔട്ട് സോണുകൾ ഉൾപ്പെടെയുള്ള ഹിമപാത പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് പാർക്ക്സ് കാനഡ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 27 മുതൽ മെയ് 1 വരെ, മൂന്ന് പാർക്കുകളിലും പ്രത്യേക ഹിമപാത മുന്നറിയിപ്പ് നൽകിയിരുന്നതായി അവലാഞ്ച് കാനഡ അറിയിച്ചു. “പടിഞ്ഞാറൻ കാനഡയിലെ എല്ലാ പർവതപ്രദേശങ്ങളിലും അപകടകരമായ ഹിമപാത സാഹചര്യങ്ങൾ നിലവിലുണ്ട്,” അവലാഞ്ച് കാനഡയിലെ മുതിർന്ന ഹിമപാത പ്രവചകനായ മൈക്ക് കോൺലാൻ പറഞ്ഞു.
മുന്നറിയിപ്പുകൾ നിലവിലുണ്ടായിട്ടും ഹൈക്കിങ് നടത്തുന്നവർ ഹിമപാത മേഖലയിലേക്ക് പോകുന്നത് തുടരുന്നുണ്ടെന്ന് പാർക്ക്സ് കാനഡ പറയുന്നു.
