വെള്ളിയാഴ്ച രാത്രി മിസിസിപ്പി റെസ്റ്റോറന്റില്‍ നടന്ന സിന്‍കോ ഡി മയോ പാര്‍ട്ടിക്കിടെ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. 19 കാരനായ ചേസ് ഹാര്‍മണ്‍ ആണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് വെടിയേറ്റു. പ്രതിയെ കണ്ടെത്താനായിട്ടില്ല.
ഗവണ്‍മെന്റ് സ്ട്രീറ്റിലെ ദി സ്‌ക്രാച്ച് കിച്ചണില്‍ ഏഴുപേര്‍ക്ക് വെടിയേറ്റതായി ഓഷ്യന്‍ സ്പ്രിംഗ്‌സ് പോലീസ് ക്യാപ്റ്റന്‍ റയാന്‍ ലെമിയര്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. മിസിസിപ്പി റെസ്റ്റോറന്റില്‍ ഒരു സിന്‍കോ ഡി മയോ പാര്‍ട്ടി നടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപ്പോഴാണ് ഒരാള്‍ അവിടെയെത്തി വേഗത്തില്‍ വെടിയുതിര്‍ത്തത്.
വെടിയേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഓഷ്യന്‍ സ്പ്രിംഗ്‌സ് പോലീസ് ക്യാപ്റ്റന്‍ റയാന്‍ ലെമിയര്‍ പറഞ്ഞു. കേസില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശമാകെ അക്രമിയെ പോലീസ് തിരയുകയാണ്.
അക്രമി റസ്റ്റോറന്റില്‍ കയറി ആക്രമിക്കുമ്പോള്‍ 200 ഓളം പേര്‍ പരിസരത്തുണ്ടായിരുന്നുവെന്ന് സ്‌ക്രാച്ച് കിച്ചണ്‍ ഉടമ പറഞ്ഞു. അതെസമയം സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ഓഷ്യന്‍ സ്പ്രിംഗ്‌സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി പങ്കിടാന്‍ യുഎസ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.