Friday, March 20, 2026

കാലിഡണിൽ പിക്കപ്പ് ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

One dead, another seriously injured after pickup truck collides with bike in Caledon

കാലിഡണിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഹൈവേ 9-ന്റെയും ടോട്ടൻഹാം റോഡിന്റെയും ജംഗ്ഷന് സമീപം ഒരു പിക്കപ്പ് ട്രക്കും രണ്ട് മോട്ടോർ സൈക്കിളുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എയർ ലിഫ്റ്റ് ചെയ്ത് ട്രോമ സെന്ററിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് അടച്ച ഹൈവേ 9 ഇന്ന് രാവിലെ 6:20 ഓടെ പൂർണ്ണമായും തുറന്നതായി ഒപിപി അറിയിച്ചു. എന്നാൽ, അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!