ഒട്ടാവ : ഒന്റാരിയോ, ക്യുബക്, ബ്രിട്ടീഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നാല് പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പുകൾ മെയ് 10-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (പിഎൻപി) മാത്രമായുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിന് പുറമെയാണ് നടന്നത്. 2023-ൽ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (പിഎൻപി) മാത്രമായുള്ള നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു മെയ് 10-ന് നടന്നത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 691 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ലഭിച്ചത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). 1998-ലാണ് PNP രൂപീകരിച്ചത്. കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
ക്യൂബെക്കും നുനാവുട്ടും ഒഴികെയുള്ള എല്ലാ കനേഡിയൻ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും പ്രത്യേകം പിഎൻപി ഉണ്ട്. പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന എല്ലാ സാമ്പത്തിക കുടിയേറ്റക്കാരെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഫെഡറൽ ഗവൺമെന്റുമായി ക്യൂബെക്കിന് ഒരു പ്രത്യേക കരാർ ഉണ്ട്.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ മെയ് 5-12
ഒന്റാരിയോ
ഒന്റാരിയോ കഴിഞ്ഞ ആഴ്ചയിൽ നാല് നറുക്കെടുപ്പുകളിലായി 5,196 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. എക്‌സ്‌പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്‌ട്രീമിന് കീഴിലുള്ള ടെക് ജീവനക്കാർക്കായി മെയ് 5-ന്, നടന്ന നറുക്കെടുപ്പിൽ പ്രവിശ്യ 1,863 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 475-482 എന്ന CRS സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഒന്റാരിയോ മെയ് 8 ന് ആരോഗ്യ പരിപാലന ജോലികൾ ലക്ഷ്യമിട്ടുള്ള നറുക്കെടുപ്പിൽ 2,349 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ ഉദ്യോഗാർത്ഥികൾ എക്സ്പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിലും ഉണ്ടായിരുന്നു. അവർക്ക് ഏറ്റവും കുറഞ്ഞ CRS സ്കോർ 427 ആവശ്യമാണ്.
മെയ് 9 ന് രണ്ട് നറുക്കെടുപ്പുകളും പ്രവിശ്യ നടത്തി. ഇതിൽ ആദ്യത്തേത് ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീമിന് കീഴിലായിരുന്നു.ഇതിലൂടെ ടെക്, ഹെൽത്ത് തൊഴിലുകൾക്കായി 584 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 43 സ്‌കോറുകളുള്ള ഫോറിൻ വർക്കർ സ്‌ട്രീമിലെ 400 ഉദ്യോഗാർത്ഥികളെ മെയ് 9 ന് നടന്ന രണ്ടാമത്തെ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി.
ക്യുബക്
ക്യുബക് റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് കീഴിൽ സ്ഥിരമായ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 802 ഉദ്യോഗാർത്ഥികൾക്ക് ക്യുബക് ഇൻവിറ്റേഷൻ നൽകി. ഓരോ ഉദ്യോഗാർത്ഥിക്കും മിനിമം സ്കോർ 571 ആവശ്യമായിരുന്നു.
പ്രവിശ്യയിലെ എല്ലാ സാമ്പത്തിക കുടിയേറ്റക്കാരെയും തിരഞ്ഞെടുക്കുന്നതിൽ ക്യൂബെക്കിന് സ്വയംഭരണാവകാശമുണ്ടെങ്കിലും, ക്യൂബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റ് നേടുന്നതിൽ വിജയിച്ച ഉദ്യോഗാർത്ഥികൾ സ്ഥിര താമസക്കാരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (IRCC) അപേക്ഷിക്കണം.
ബ്രിട്ടീഷ് കൊളംബിയ
മെയ് 9-ന്, ബ്രിട്ടീഷ് കൊളംബിയ 150-ലധികം ഉദ്യോഗാർത്ഥികളെ നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകളിലൂടെ ഇൻവിറ്റേഷൻ നൽകി. നറുക്കെടുപ്പിൽ എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റുകൾ ഉൾപ്പെടുന്നു.
ഏറ്റവും വലിയ നറുക്കെടുപ്പ്, ഏറ്റവും കുറഞ്ഞ സ്‌കോർ 90 ഉള്ള, സാങ്കേതിക തൊഴിലുകളുള്ള 93 ഉദ്യോഗാർത്ഥികളെ സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം വഴി ഇൻവിറ്റേഷൻ നൽകി.
ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പുകളിൽ 34 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസിനെയും സ്‌കിൽഡ് വർക്കർ ആൻഡ് ഇന്റർനാഷണൽ ഗ്രാജ്വേറ്റ് എന്നിവരിൽ നിന്നുള്ള 23 ഹെൽത്ത് വർക്കേഴ്സിനെയും മറ്റ് മുൻഗണനാ തൊഴിലുകളിൽ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. ഓരോ നറുക്കെടുപ്പിനും ഏറ്റവും കുറഞ്ഞ SIRS സ്കോർ 60 ആയിരുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ്
PEI PNP-യുടെ ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമുകൾക്ക് കീഴിൽ 122 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയ ഒരു ചെറിയ നറുക്കെടുപ്പ് നടത്തി. മെയ് നാലിനാണ് നറുക്കെടുപ്പ് നടന്നത്.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ് കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യയാണ്. സെൻസസ് 2021-ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, പ്രവിശ്യാ നോമിനികളായി തിരഞ്ഞെടുത്ത സമീപകാല സാമ്പത്തിക കുടിയേറ്റക്കാരുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പങ്ക് പ്രിൻസ് എഡ്വേർഡ് ഐലൻഡ്സിനാണ്.