സസ്കച്ചുവനിലും ബ്രിട്ടീഷ് കൊളംബിയയിലും ഉടനീളം നടന്ന മയക്കുമരുന്ന് അന്വേഷണത്തെത്തുടർന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. 2022 മാർച്ച് 30-ന് RCMP ഫെഡറൽ സീരിയസ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം (FSOC) സസ്കച്ചുവനും റെജീന പോലീസ് സർവീസും (RPS) അന്വേഷണം ആരംഭിച്ചതായി RCMP അറിയിച്ചു.
മെയ് 11 നും 12 നും ഇടയിൽ ഇരു പ്രവിശ്യകളിലെയും വിവിധ സ്ഥലങ്ങളിൽ റെയ്‌ഡുകൾ നടത്തുകയും തുടർന്ന് 3.36 കിലോഗ്രാം എംഡിഎംഎ, 8.95 കിലോഗ്രാം കൊക്കെയ്ൻ, 28.17 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തതായും RCMP അറിയിച്ചു. സസ്കച്ചുവനിലെ വെയ്‌ബേൺ, മൂസ് ജാവ് എന്നിവിടങ്ങളിലും ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ, ബർണബി എന്നീ സ്ഥലങ്ങളിലുമയാണ് റെയ്‌ഡുകൾ നടത്തിയത്.

സംഭവത്തിൽ പത്തുപേരെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുപേരെ കുറ്റം ചുമത്താതെ വിട്ടയച്ചു. മൂസ് ജാവിൽ നിന്നുള്ള നാല് പേർ, വെയ്‌ബേണിൽ നിന്നുള്ള ഒരാൾ, ബർണാബിയിൽ നിന്നുള്ള രണ്ട് പേർ, ടൊറന്റോയിൽ നിന്നുള്ള ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.