Tuesday, March 3, 2026

ലീഡ് തുടർന്ന് കൺസർവേറ്റീവ് പാർട്ടി; കൺസർവേറ്റീവുകൾക്ക് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് പുതിയ സർവ്വേ

Lead followed by the Conservative Party; Conservatives will get 35 percent of the votes, according to a new survey

ഒട്ടാവ: കൺസർവേറ്റീവ് പാർട്ടി ലീഡ് തുടരുന്നതായി ഏറ്റവും പുതിയ സർവ്വേ റിപ്പോർട്ട്. നിലവിൽ തിരഞ്ഞെടുപ്പ് നടന്നാൽ ലിബറലുകളെക്കാൾ കൺസർവേറ്റീവ് പാർട്ടി 4 ശതമാനം ലീഡ് നേടുമെന്ന് സർവ്വേ പറയുന്നു. കൺസർവേറ്റീവ് നേതാവായി പിയറെ പൊലിവറെ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ പാർട്ടിക്കുള്ള പിന്തുണ സ്ഥിരമായി ഉയരുന്നതായി പുതിയ സർവ്വേയും സൂചിപ്പിക്കുന്നു.

സർവ്വേ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ, കൺസർവേറ്റീവുകൾക്ക് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്നും നാല് ശതമാനം മാറ്റം ഉണ്ടായേക്കുമെന്നും സർവ്വേ സൂചിപ്പിക്കുന്നു.

ലിബറലുകൾക്ക് 31 ശതമാനം വോട്ട് ലഭിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. ഇതിലും 4 ശതമാനം വ്യത്യാസം ഉണ്ടായേക്കും. പക്ഷേ, കഴിഞ്ഞ സർവ്വേയെ അപേക്ഷിച്ച് ഒരു ശതമാനം വോട്ടുകളുടെ വർദ്ധനവ് എൻഡിപിക്ക് പ്രവചിക്കുന്നു. 20 ശതമാനം വോട്ടാണ് അവർക്ക് ലഭിക്കുമെന്ന് സർവ്വേ പറയുന്നത്. ബ്ലോക്ക് ക്യൂബെക്കോയിസിന് 7 ശതമാനം പിന്തുണയും പീപ്പിൾസ് പാർട്ടിക്ക് 5 ശതമാനവും ഗ്രീൻസ് പാർട്ടിക്ക് 4 ശതമാനം പിന്തുണയുമാണ് സർവ്വേ പ്രവചിക്കുന്നത്.

നിലവിൽ തിരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് 149 സീറ്റ് ഉറപ്പായും ലഭിക്കുമെന്നും സർവ്വേ പറയുന്നു. സീറ്റുകളുടെ എണ്ണത്തിൽ 121 മുതൽ 179 വരെ വ്യത്യാസപ്പെട്ടേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 126 സീറ്റാണ് ലിബറൽ പാർട്ടിക്ക് ലഭിക്കുക എന്ന് സർവ്വേ കണ്ടെത്തി. ഇതിൽ 93 മുതൽ 151 വരെ സീറ്റുകളുടെ എണ്ണം കുറയുകയോ വർദ്ധിക്കുകയോ ചെയ്യുമെന്നും സർവ്വേ പറയുന്നു.

ബ്ലോക്ക് ക്യൂബെക്കോയിസിന് 32 സീറ്റാണ് സർവ്വേ പ്രവചിക്കുന്നത്. എൻഡിപിക്ക് 29 സീറ്റും ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!