Sunday, February 22, 2026

ടാങ്കര്‍ ട്രക്ക് സ്ഫോടനം; അന്തര്‍സംസ്ഥാന യുഎസ് ഹൈവേ തകര്‍ന്നുവീണു

Busy interstate US highway collapses in Philadelphia after tanker truck catches fire

ടാങ്കര്‍ ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തിരക്കേറിയ അന്തര്‍സംസ്ഥാന ഹെവേകളിലൊന്നിലെ മേല്‍പ്പാലം തകര്‍ന്നുവീണു. പെട്രോളിയം ഉത്പ്പന്നങ്ങളുമായി പോയ ടാങ്കറാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ തകര്‍ന്ന റോഡ് പുനസ്ഥാപിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുത്തേക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

തകര്‍ന്ന് വീണ വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഹൈവേയിലൂടെ പ്രതിദിനം ഏകദേശം 160,000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്ന് സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ പറഞ്ഞു. വേനല്‍ക്കാല അവധിക്കാലം ആരംഭിക്കുമ്പോള്‍ തന്നെ തകര്‍ച്ച വലിയ ഗതാഗത കാലതാമസത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയിന്‍ മുതല്‍ തെക്കന്‍ ഫ്‌ലോറിഡ വരെയുള്ള യുഎസ് ഈസ്റ്റ് കോസ്റ്റിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അന്തര്‍സംസ്ഥാന 95 (I-95) ഹൈവേ. തീപിടിത്തത്തില്‍ റോഡിന്റെ വടക്കുഭാഗം പൂര്‍ണ്ണമായും തകര്‍ന്നുവീണു. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് തീ നീയന്ത്രണവിദേയമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!