Saturday, February 28, 2026

ഹാലിഫാക്‌സ് വാൾമാർട്ടിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു

15 dead, 10 hospitalized in Manitoba TransCanada Highway crash

കഴിഞ്ഞ വാരാന്ത്യത്തിൽ ഹാലിഫാക്‌സ് വാൾമാർട്ടിൽ ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ചെയിൻ ലേക്ക് ഡ്രൈവിലെ വാൾമാർട്ടിൽ വൈകുന്നേരം 4:30 ഓടെയാണ് ആക്രമണം നടന്നതെന്ന് ഹാലിഫാക്‌സ് റീജിയണൽ പോലീസ് അറിയിച്ചു.

വാൾമാർട്ടിൽ വെച്ച് തനിക്ക് പരിചയമില്ലാത്ത ഒരാൾ ലൈംഗികമായി സ്പർശിച്ചതായി പെൺകുട്ടി അറിയിച്ചതായി പോലീസ് പറയുന്നു. 30-നും 40-നും ഇടയിൽ പ്രായമുള്ള, ആറടി ഉയരമുള്ള, ഇടത്തരം ശരീരഘടനയും താടിയും ഉള്ള വെള്ളക്കാരനാണ് പ്രതിയെന്നും ഒരു ബോൾ ക്യാപ്പും ഇരുണ്ട പാന്റും ചാരനിറത്തിലുള്ള ടീ-ഷർട്ട്/ഹൂഡിയും ധരിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ട് അറിയിച്ചു.

അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സംഭവത്തിന്റെ വീഡിയോകളോ ഉള്ളവരോ 902-490-5020 അല്ലെങ്കിൽ ക്രൈം സ്റ്റോപ്പർമാരെ 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!