ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബില്‍സില്‍ ഇന്ത്യന്‍ സഖ്യം ഫൈനലില്‍.സാത്വിക് രംഗിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യമാണ് ഫൈനലിലെത്തിയത്.ദക്ഷിണ കൊറിയയുടെ കാങ് ഹ്യൂക് സിയോങ് ജെ സഖ്യത്തിനെയാണ് സാത്വിക് ചിരാഗ് സഖ്യം തോല്‍പ്പിച്ചത്.ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്.സ്‌കോര്‍: 17-21,21-19,21-18
ആദ്യ ഗെയിം നഷ്ടപ്പെട്ട സാത്വിക് ചിരാഗ് സഖ്യം രണ്ടാം ഗെയിമില്‍ തിരിച്ച് വരുകയായിരുന്നു.മൂന്നാം സെറ്റ് ഇന്ത്യൻ സഖ്യം 21-18 ന് സ്വന്തമാക്കുകയായിരുന്നു.