ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോ മലങ്കര കത്തോലിക്ക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ജൂലൈ 24, 25, 26 തീയതികളിൽ സെന്റ് ജോർജ് റോമൻ കത്തോലിക്ക ചർച്ചിൽ നടക്കുന്ന ബൈബിൾ കൺവൻഷന് ഫാ. ഡാനിയേൽ പൂവണ്ണ നേതൃത്വം നൽകും.
ദിവസവും വൈകുന്നേരം 4.30 മുതൽ 9 മണി വരെ നടക്കുന്ന ബൈബിൾ കൺവൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക വിഭാഗം ക്രമീകരിച്ചിട്ടുണ്ട്. ദിവസവും വി. കുർബ്ബാനയോടെയായിരിക്കും ബൈബിൾ കൺവൻഷൻ ആരംഭിക്കുക. കൂടാതെ ബൈബിൾ കൺവൻഷനോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന, ആരാധന, കുട്ടികൾക്കായി പ്രത്യേക സെക്ഷൻ എന്നിവ ഉണ്ടായിരിക്കും.
ബൈബിൾ കൺവൻഷനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഫാ. എബ്രഹാം ലൂക്കോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഫാ. എബ്രഹാം ലൂക്കോസ് – (437) 881 – 8668
എൽദോ വർഗീസ് – (226) 347 – 4903
ബ്ലെസ്സൺ മാത്യു – (416) 841 – 8759
ബിബിൻ ജോസ് – (226) 989 – 6817
