ഹോണ്ടുറാസിലെ ഒരു വനിതാ ജയിലില്‍ ചൊവ്വാഴ്ചയുണ്ടായ കലാപത്തില്‍ കുറഞ്ഞത് 41 സ്ത്രീകളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ ചുട്ടുകൊല്ലപ്പെടുകയായിരുന്നു എന്ന് അധികാരികള്‍ വ്യകത്മാക്കി.
ഇരകളില്‍ ഭൂരിഭാഗത്തെയും ചുട്ടെരിക്കുകയായിരുന്നു എന്നും എന്നാല്‍ ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാല്‍പയില്‍ നിന്ന് 30 മൈല്‍ വടക്ക് പടിഞ്ഞാറുള്ള താമരയിലെ തടവുകാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഹോണ്ടുറാസിന്റെ ദേശീയ പോലീസ് അന്വേഷണ ഏജന്‍സിയുടെ വക്താവ് യൂറി മോറ പറഞ്ഞു.
വെടിയേറ്റും കത്തിയുള്ള മുറിവുകളാലും കുറഞ്ഞത് ഏഴ് വനിതാ തടവുകാരെങ്കിലും തെഗുസിഗാല്‍പ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അവിടത്തെ ജീവനക്കാര്‍ പറഞ്ഞു.സുരക്ഷാ അധികാരികളുടെ കണ്‍മുന്നില്‍ സംഘങ്ങള്‍ ആസൂത്രണം ചെയ്ത CEFAS ലെ സ്ത്രീകളുടെ ക്രൂരമായ കൊലപാതകം തന്നെ ഞെട്ടിച്ചു എന്ന് ട്വിറ്ററിലെ ഒരു സന്ദേശത്തില്‍, ഹോണ്ടുറാസ് പ്രസിഡന്റ് സിയോമാര കാസ്ട്രോ ഡി സെലയ പറഞ്ഞു.
ജയിലുകള്‍ക്കുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അധികാരികള്‍ അടുത്തിടെ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കലാപം ആരംഭിച്ചതെന്നും ചൊവ്വാഴ്ചത്തെ അക്രമത്തെ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ഞങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമാണെന്നും രാജ്യത്തെ ജയില്‍ സംവിധാനത്തിന്റെ തലവനായ ജൂലിസ വില്ലാന്യൂവ പ്രതികരിച്ചു.താമരയിലെ പീനല്‍ സെന്ററില്‍ നടന്ന ഭീകരമായ ക്രിമിനല്‍ നടപടികളെ ഞങ്ങള്‍ അപലപിക്കുന്നു എന്ന് ഹോണ്ടുറാസിന്റെ വിദേശകാര്യ സെക്രട്ടറി എന്റിക് റീന ട്വീറ്റ് ചെയ്തു.