ഐസ്ലന്‍ഡ്:അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ക്രിസ്റ്റ്യാനൊ റൊണാല്‍ഡൊ.123 ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി സൂപ്പര്‍ താരം നേടിയത്.തന്റെ 200ാം അന്താരാഷ്ട്ര മത്സരത്തില്‍ ഗോള്‍ നേടി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം.
യൂറോ കപ്പ് യോഗ്യതാമത്സരത്തിൽ ഐസ്ലന്‍ഡിനെതിരെയാണ് താരം 200ാം മത്സരത്തിനിറങ്ങിയത്.മത്സരത്തിന്റെ 89ാം മിനിറ്റിലാണ് സിആര്‍ 7 ഗോള്‍വല കുലുക്കിയത്.റൊണാള്‍ഡോയുടെ ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ മത്സരത്തില്‍ വിജയിച്ചു.പ്രായം 38 ആയെങ്കിലും റൊണാള്‍ഡോയുെട കളിമികവ് തുടരുകയാണ്.പോര്‍ച്ചുഗലിന് വേണ്ടിയും അല്‍ നാസറിന് വേണ്ടിയും റൊണാള്‍ഡോ മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.